Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമല സീതാരാമൻ...

നിർമല സീതാരാമൻ കഴിവുകെട്ട ധനമന്ത്രി -രാഹുൽ

text_fields
bookmark_border
നിർമല സീതാരാമൻ കഴിവുകെട്ട ധനമന്ത്രി -രാഹുൽ
cancel

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കഴിവുകെട്ട ധനമന്ത്രിയുടെ നടപടികൾ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക്​ കൂപ്പുകുത്തിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ തുറന്നടിച്ചു.

സമ്പദ്​ വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്നു. ഉയർച്ചയിലേക്കുള്ള ഒരു നടപടിപോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്പത്തികമേഖല പുരോഗതിയിലേക്കെന്ന്​ പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്​. എന്നാൽ വൻ സാമ്പത്തിക മാന്ദ്യമാണ്​ വരാൻ പോകുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.

‘‘ പ്രിയപ്പെട്ട പ്രധാനമന്ത്രി സമ്പദ്​ വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ്​. ഈ തുരങ്കത്തി​​​െൻറ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാൽ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന്​ പറയുന്നു. എന്നെ വിശ്വസിക്കൂ, സാമ്പത്തിക മാന്ദ്യത്തി​​​െൻറ തീവണ്ടിയാണ്​ ചൂളംവിളിച്ചുവരുന്നത്​’’- രാഹുൽ ട്വീറ്റ്​ ചെയ്​തു. ഇന്ത്യൻ സമ്പദ്​ വ്യവസ്ഥയിൽ ഒട്ടും പുരോഗതിയില്ലെന്ന വാർത്തക്കൊപ്പമാണ്​ രാഹുലി​​​െൻറ ട്വീറ്റ്​.

നോട്ട്​ നിരോധനവും ജി.എസ്​.ടിയും സമ്പദ്​ വ്യവസ്ഥയിൽ വരുത്തിയ തകർച്ച ബി.ജെ.പി സർക്കാറി​​​െൻറ ദൗർബല്യവും കഴിവില്ലായ്​മയുമാണ്​ വ്യക്തമാക്കുന്നതെന്ന്​ രാഹുൽ നേരത്തെ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharamanindia newsincompetentRahul Gandhi
News Summary - Rahul Gandhi calls FM Nirmala Sitharaman ‘incompetent’ - India news
Next Story