കടങ്ങൾ എഴുതി തള്ളാൻ അസം, ഗുജറാത്ത് സർക്കാറുകളെ ഉണർത്തിയത് കോൺഗ്രസ് -രാഹുൽ
text_fieldsന്യുഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പുതുതായി വന്ന കോൺഗ്രസ് സർക്കാറുകൾ കാർഷിക കടങ്ങൾ എഴുത ിത്തള്ളിയത് അസം, ഗുജറാത്ത് സർക്കാറുകൾക്ക് പ്രേരണയായതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് സർക്കാറുകളുടെ നടപടിയെ തുടർന്നാണ് അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കടങ്ങൾ എഴുതിത്തള്ളിയതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
‘‘അസം, ഗുജറാത്ത് മുഖ്യമന്ത്രിമാരെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തിയത് കോൺഗ്രസാണ്. പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തും’’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കാർഷിക കടങ്ങൾ എഴുതി തള്ളാതെ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികം വൈകാതെ അസം സർക്കാർ 600കോടി രൂപയോളം വരുന്ന കാർഷിക കടങ്ങളും ഗുജറാത്ത് സർക്കാർ ഗ്രാമ പരിധിയിലുള്ള ഉപഭോക്താക്കളുടെ 650 കോടി രൂപയുടെ വൈദ്യുതി ബില്ലും എഴുതി തള്ളിയിരുന്നു.
The Congress party has managed to wake the CM's of Assam & Gujarat from their deep slumber.
— Rahul Gandhi (@RahulGandhi) December 19, 2018
PM is still asleep. We will wake him up too.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.