രാഹുൽ അധ്യക്ഷസ്ഥാനത്തേക്ക്
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നതിെൻറ മുന്നോടിയായി പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാതെ അധ്യക്ഷ സ്ഥാനത്തേക്ക്. സോണിയ ഗാന്ധി മാർഗദർശക റോളിലേക്ക് മാറും. പാർട്ടിയിലെ സുപ്രധാന മാറ്റത്തിന് വഴിയൊരുക്കുന്ന നടപടി പൂർത്തിയാക്കിവരുകയാണ്. ഡിസംബറിലെ എ.െഎ.സി.സി സമ്മേളനം തലമുറമാറ്റത്തിെൻറ ഒൗപചാരിക വേദിയാകും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുതിർന്ന നേതാക്കളുടെ യോഗം ശനിയാഴ്ച സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ നടന്നു. രാഹുലിനെ പ്രസിഡൻറാക്കുന്നതിന് 23 സംസ്ഥാനങ്ങളിലെ പി.സി.സി നേതൃത്വം പ്രമേയം പാസാക്കിയിട്ടുണ്ട്.
രാഹുലിന് വഴിയൊരുക്കുന്ന സാേങ്കതിക നടപടി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ പൂർത്തിയാക്കിവരുന്നു. തർക്കത്തിലും അനിശ്ചിതത്വത്തിലുമായ കേരളത്തിലെ പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തിറക്കാനുള്ള ശ്രമങ്ങളും ഇനിയുള്ള ദിവസങ്ങളിൽ വേഗത്തിലാവും. തെരഞ്ഞെടുപ്പുപ്രക്രിയ കോൺഗ്രസിൽ പുരോഗമിക്കുന്നത് പ്രധാനമായും നോമിനേഷൻ രീതിയിലാണ്. രാഹുലിെൻറ അധ്യക്ഷ സ്ഥാനത്തേക്ക് പേരിനൊരു മത്സരംപോലും ഉണ്ടാവില്ല.
അടുത്ത തെരഞ്ഞെടുപ്പിനു മുമ്പായി പാർട്ടിയെ സജ്ജമാക്കുന്നതിന് ഏറ്റവും യോജിച്ച സമയത്ത് തലമുറ മാറ്റം നടത്തുന്നതിനായിരുന്നു കോൺഗ്രസിൽ ഇതുവരെ പിന്നാമ്പുറ ശ്രമങ്ങൾ. സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നീട്ടിനൽകിയ സമയപരിധി അവസാനിക്കുന്നതും ഡിസംബറിലാണ്. എ.െഎ.സി.സി സമ്മേളനം നവംബറിൽ നടത്താനായിരുന്നു നേരേത്ത ആലോചിച്ചതെങ്കിലും ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് ഡിസംബറിലേക്ക് മാറ്റുന്നത്.
18 വർഷമായി കോൺഗ്രസ് അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്ക് പാർട്ടിയിൽ ആജീവനാന്ത സമുന്നതപദവി സൃഷ്ടിക്കുന്നതിനാണ് കോൺഗ്രസിലെ ധാരണ. ഇതിനുള്ള ഭരണഘടന ഭേദഗതി എ.െഎ.സി.സി സമ്മേളനം അംഗീകരിക്കേണ്ടിവരും. രക്ഷാധികാരി എന്നതിനുപുറമെ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായും സോണിയ തുടരും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയ മത്സരിക്കില്ലെന്നിരിെക്ക, സ്വാഭാവികമായും ഇൗ പദവി നഷ്ടപ്പെടും. രാഹുൽ ആ ചുമതല ഏറ്റെടുക്കും. ഇതുകൂടി മുൻകൂട്ടികണ്ടാണ് സോണിയയുടെ നേതൃപരമായ പങ്ക് ഉറപ്പുവരുത്തുന്നവിധം രക്ഷാധികാരി പദവി സൃഷ്ടിക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങളിൽ നേതൃപരമായ ഇടപെടൽ സോണിയ നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.