Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ കോൺഗ്രസ്...

രാഹുൽ കോൺഗ്രസ് അധ്യക്ഷൻ 

text_fields
bookmark_border
rahul gandhi
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെരഞ്ഞെടുപ്പിൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പിൻവലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിച്ചതോടെയാണ് രാഹുൽ പാർട്ടി അധ്യക്ഷനായത്. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 16ന് ഉച്ചക്ക് 11 മണിക്ക് നടക്കുമെന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും വ​ര​ണാ​ധി​കാ​രി​യു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വോ​െ​ട്ട​ടു​പ്പ്​ ആ​വ​ശ്യ​മാ​യി വ​ന്നില്ല. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് പത്രിക പിൻവലിക്കൽ ദിവസം വരെ കാത്തിരുന്നത്. ഈ മാസം നടക്കുന്ന എ.​െ​​എ.​സി.​സി സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും രാ​ഹു​ൽ ഗാ​ന്ധി ഒൗ​പ​ചാ​രി​ക​മാ​യി സ്​​ഥാ​ന​മേ​ൽ​ക്കു​ക. കഴിഞ്ഞ നാലാം തീയതിയാണ് വ​ര​ണാ​ധി​കാ​രി​ മു​മ്പാ​കെ രാ​ഹു​ൽ ​നാമ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പിച്ചത്. രാ​ഹു​ലിന് ​വേ​ണ്ടി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ വ​ക​യാ​യും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​മാ​യി 90 സെ​റ്റ്​ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചിരുന്നു. എന്നാൽ, ഒ​റ്റ എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​ പോ​ലും മത്സരിക്കാൻ ഉണ്ടായിരുന്നില്ല. 

ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്നുള്ള ലോക്സഭാംഗമായ 47കാ​ര​നാ​യ രാ​ഹു​ൽ, 133 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ്​ ച​രി​ത്ര​ത്തി​ൽ, സ്വാ​ത​ന്ത്ര്യ​ത്തി​നു​​ ശേ​ഷ​മു​ള്ള 17ാമ​ത്തെ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​ണ്​. നിലവിൽ പാർട്ടി ഉപാധ്യക്ഷനാണ്. 19 വർഷത്തിന് ശേഷമാണ് എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് പുതിയ ആൾ എത്തുന്നത്. 1998ൽ ഇതുവരെ സോണിയ ഗാന്ധിയായിരുന്നു പാർട്ടി അധ്യക്ഷ. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര രാ​ഷ്​​ട്രീ​യ ചി​ത്ര​ത്തി​ൽ രാ​ഹു​ലി​​ന്‍റെ മാ​താ​വ് സോണിയ, പി​താ​വ് രാജീവ് ഗാന്ധി, മു​ത്ത​ശ്ശി​ ഇന്ദിര ഗാന്ധി, മു​ത്ത​ശ്ശി​യു​ടെ പി​താ​വ് ജവഹർ ലാൽ നെഹ്റു, ജവഹർ ലാൽ നെഹ്റു പിതാവ് മോത്തിലാൽ നെഹ്റു എന്നിവർ ന​യി​ച്ച പാ​ർ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്. 

Congress
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress presidentRahul Gandhi
News Summary - Rahul Gandhi as Congress President -India News
Next Story