ജമ്മുകശ്മീരിൽ തീവ്രവാദം തിരിച്ചു കൊണ്ടുവരികയാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം -അമിത് ഷാ
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലേക്ക് തീവ്രവാദം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയതായിരുന്നു അമിത് ഷാ.
നരേന്ദ്രമോദി ഭരിക്കുന്നിടത്തോളം കാലം ഇന്ത്യൻ മണ്ണിൽ തീവ്രവാദം പ്രചരിപ്പിക്കാൻ ആരും ഭയക്കും. കോൺഗ്രസിനും സഖ്യകക്ഷിയായ നാഷനൽ കോൺഫറൻസിനും തീവ്രവാദത്തോട് മൃദുസമീപനമാണെന്നും അമിത് ഷാ ആരോപിച്ചു. അവർ സർക്കാർ രൂപീകരിച്ചാൽ തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
എന്നാൽ അമിത്ഷായുടെ വാദങ്ങൾ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല തള്ളി. മൂന്നു ഘട്ടങ്ങളായി ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2014 നുശേഷം ആദ്യമാണ് കശ്മീർ ജനത പോളിങ് ബൂത്തിലെത്തുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായാണ് തെരഞ്ഞെടുപ്പ്.ഒക്ടോബർ എട്ടിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.