ഇന്ത്യൻ എം.പിമാരെ വിലക്കുമ്പോൾ വിദേശികളെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: യൂറോപ്യൻ യൂനിയനിൽ നിന്നുള്ള 27 അംഗ എം.പി സംഘത്തിന് കശ്മീരിലേക്ക് ‘സ്വകാര ്യ സന്ദർശന’ത്തിന്‍റെ പേരിൽ അനുമതി നൽകിയതിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. യൂറോപ്യൻ എം.പിമാരെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സർക്കാർ, ഇന്ത്യയിലെ എം.പിമാർക്ക് അനുമതി നിഷേധിക്കുകയാണെന്ന് രാ ഹുൽ കുറ്റപ്പെടുത്തി. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്ക ുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്‍റേതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പ്ര തിനിധി സംഘം കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ലോക്സഭയിൽ ആർട്ടിക്കിൾ 370 വിഷയം ചർച്ച ചെയ്തപ്പോൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര സർക്കാറിന്‍റെ അതിഥികളായാണ് യൂറോപ്യൻ എം.പിമാർ യാത്ര ചെയ്യുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ എം.പിമാരെയും രാഷ്ട്രീയ നേതാക്കളെയും വിലക്കുേമ്പാൾ യൂറോപ്യൻ രാഷ്ട്രീയക്കാർക്ക് അനുമതി നൽകുന്നത് ഇന്ത്യൻ പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.
പ്രത്യേക പദവി പിൻവലിച്ച് ജമ്മു-കശ്മീർ വിഭജിച്ച ശേഷം അവിടത്തെ സ്ഥിതിഗതികൾ പൊതുവെ മെച്ചമാണെന്നും മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും കുഴപ്പങ്ങൾക്കു പിന്നിൽ പാകിസ്താനുള്ള പങ്ക് എത്രത്തോളമെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് കേന്ദ്ര സർക്കാർ ഈ സന്ദർശനം ഉപയോഗപ്പെടുത്തുന്നത്. ജമ്മു-കശ്മീർ സന്ദർശനത്തിന് എത്തിയ യൂറോപ്യൻ എം.പിമാർ ബി.ജെ.പിയോട് ആഭിമുഖ്യമുള്ളവരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇവർ എത്തിയിരിക്കുന്നത് ഡൽഹിയിലെ യൂറോപ്യൻ യൂനിയൻ ഓഫിസിന് അറിവില്ലാതെയാണ്. ഏതാനും പേരൊഴികെ, ഫാഷിസ്റ്റ് പാർട്ടികളിൽപെട്ട എം.പിമാരാണ് സംഘത്തിൽ ഭൂരിപക്ഷവും. ഇതിൽ ആറു ഫ്രഞ്ച് എം.പിമാർ ലീ പെന്നിന്റെ നാഷനൽ ഫ്രണ്ടുകാരാണ്. പോളണ്ടിൽ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാരും നാലു ബ്രിട്ടീഷ് എം.പിമാർ ബ്രക്സിറ്റ് പാർട്ടിക്കാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.