Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_right​​ഫ്രീ =സൗജന്യം, ഉദാ:...

​​ഫ്രീ =സൗജന്യം, ഉദാ: സൗജന്യ വാക്​സിൻ ലഭ്യമാക്കണം' -'ഫ്രീ'യുടെ അർഥം വിവരിച്ച്​ ട്വീറ്റുമായി രാഹുൽ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാവർക്കും സൗജന്യ കോവിഡ്​ പ്രതിരോധ വാക്​സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഫ്രീ' എന്ന വാക്കിനെ ഊന്നിപ്പറഞ്ഞുകൊണ്ടാണ്​ രാഹുലിന്‍റെ ട്വീറ്റ്​. 'ഫ്രീ'വാക്കിന്‍റെ അർഥം ട്വീറ്റിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്​.

'ഫ്രീ' -നാമ വിശേഷണം, ക്രിയാ വിശേഷണം. സൗജന്യം, വില നൽകേണ്ടതില്ലാത്ത. ഉദാഹരണം -ഇന്ത്യക്ക്​ സൗജന്യ കോവിഡ്​ വാക്​സിൻ ലഭ്യമാക്കണം. എല്ലാ പൗരൻമാർക്കും കുത്തിവെപ്പ്​ സൗജന്യമായി ലഭിക്കണം. അവ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കാം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവർക്ക്​ മേയ്​ ഒന്നുമുതൽ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കും. എന്നാൽ സംസ്​ഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന നിരക്കിലാണ്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ കോവിഡ്​ വാക്​സിൻ നൽകുക.

കോവിഷീൽഡ്​ വാക്​സിൻ സംസ്ഥാനങ്ങൾക്കും 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാണ്​ നൽകുന്നത്​. കോവാക്​സിൻ സംസ്ഥാന സർക്കാറുകൾക്ക്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​.

കോവിഡ്​ വാക്​സിൻ ജനങ്ങൾക്ക്​ സൗജന്യമായി നൽകണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FreeCovid VaccineCovid IndiaRahul Gandhi
News Summary - Rahul Gandhi demands free vaccination for all, tweets dictionary meaning of word free
Next Story