രാഹുൽ ഗാന്ധിയുടെ സഹാറൺപുർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു
text_fieldsന്യൂഡൽഹി: പടിഞ്ഞാറൻ യു.പിയിലെ കലാപ ബാധിത പ്രദേശമായ സഹാറൺപൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. സഹാറൺപൂരിൽ മെയ് അഞ്ചിലുണ്ടായ കലാപത്തിൽ തകർക്കപ്പെട്ട ദലിത് വീടുകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു.
ബി.എസ്.പി നേതാവ് മായാവതിയുടെ സന്ദർശനത്തിന് തൊട്ടുപിറകെയാണ് രാഹുൽ ഗാന്ധിയും സന്ദർശനത്തിന് അനുമതി തേടിയത്. ക്രമസമാധാനപാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാർ പരാജയപ്പെെട്ടന്ന് മായാവതി ആരോപിച്ചിരുന്നു. ശക്തമായ പൊലീസ് കാവൽ ഉണ്ടായിട്ടു പോലും മായാവതിയുടെ സന്ദർശന ശേഷം വീണ്ടും പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇത് പൊലീസിന് വൻ നാണക്കേടുണ്ടാക്കി. ഇതേ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്.
ചൊവ്വാഴ്ച സംഘർഷത്തിൽ ദലിത് യുവാവ് െകാല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബി.എസ്.പി നേതാവ് മായാവതിയുടെ പരിപാടിയിൽ പെങ്കടുത്ത് മടങ്ങിയവർക്കുനേരെയുണ്ടായ ആക്രമണത്തിലായിരുന്നു ആശിഷ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ബുധനാഴ്ചരാത്രിയും ദലിതർക്കുനേരെ ആക്രമണം നടന്നു. ബൈക്കിലെത്തിയ ആക്രമികൾ ഉറങ്ങിക്കിടന്ന രണ്ടുപേരെ വെടിവെച്ചതിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇൻറർനെറ്റും സാമൂഹിക മാധ്യമങ്ങളും നിരോധിച്ചു. സംഘർഷത്തിന് പ്രധാന കാരണം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സന്ദേശ പ്രവാഹമാണെന്നാണ് ആരോപണം. കലാപത്തിൽ ഇതിനകം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗ്രാമത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് സഹാറൺപൂർ എസ്.എസ്.പി ബബ്ലു കുമാർ പറഞ്ഞു. കുറ്റക്കാരെ മാത്രമേ ശിക്ഷിക്കുകയുള്ളു. അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തുടർച്ചയായി ഉണ്ടാകുന്ന സംഘർഷത്തിനിടയിൽ ദലിത് വിഭാഗക്കാരുടെ നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. ഭീഷണി മൂലം ഒേട്ടറെപ്പേർ വീടുപേക്ഷിച്ച് പലായനം ചെയ്തു. സഹാറൺപുർ കലാപത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഞായാറാഴ്ച മുഖ്യമന്ത്രി േയാഗി ആദിത്യനാഥിനെ ദലിത്സംഘടനകൾ കരിെങ്കാടി കാണിച്ചിരുന്നു. ഡൽഹിയിൽ െപാലീസ് വിലക്ക് ലംഘിച്ച് കൂറ്റൻ റാലി നടത്തുകയും ചെയ്തു.
സവർണരായ ഠാകുർമാരും ദലിതരുമായി ഒരുമാസത്തിനിെട മൂന്ന് കലാപങ്ങളാണ് ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കലാപം നിയന്ത്രിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് സൂപ്രണ്ട് എസ്.സി ദുെബയെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. 2013ൽ മുസഫർനഗറിൽ മുസ്ലിംകൾക്കുനേരെ അക്രമം നടന്നപ്പോൾ അവിടെ പൊലീസ് സൂപ്രണ്ടായിരുന്നു ദുബെ. കലാപകാരികളെ സഹായിെച്ചന്ന ആരോപണം ദുബെക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവിടെ നിന്ന് സ്ഥലം മാറ്റപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.