കർഷക പ്രതിേഷധം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വിട്ടു
text_fieldsനയാഗാവ് (മധ്യപ്രദേശ്): സമരം ചെയ്ത കർഷകരെ പൊലീസ് വെടിവെച്ചുകൊന്ന മധ്യപ്രദേശിലെ മന്ത്സൗറിലേക്ക് വരാനൊരുങ്ങിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളെയും നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ പിന്നീട് അധികൃതർ രാഹുലിന് അനുമതിനൽകി.
2000ത്തോളം പേരുടെ മാർച്ചിന് നേതൃത്വം കൊടുെത്തത്തിയ രാഹുലിനെ ഭോപാലിൽനിന്ന് 400 കി.മീറ്റർ അകലെ നീമച്ചിലെ നയാഗാവിൽവെച്ചാണ് പൊലീസ് തടഞ്ഞത്. മന്ത്സൗറിൽ കർഫ്യൂ ആണെന്നും അേങ്ങാട്ട് ആരെയും കടത്തിവിടില്ലെന്നും പറഞ്ഞായിരുന്നു പൊലീസ് നടപടി. തുടർന്ന് പൊലീസുകാർ രാഹുലിനെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തൊട്ടടുത്ത കൃഷിയിടത്തിലേക്ക് ഒാടിമാറി.
അവിടേക്ക് പിന്തുടർന്നെത്തിയാണ് പൊലീസ് രാഹുലിനെ ‘പിടികൂടിയത്’. ധനാഢ്യരുടെ ഒന്നരലക്ഷം കോടി വായ്പ എഴുതിത്തള്ളിയ മോദി കർഷകർക്ക് അവരുടെ ഉൽപന്നത്തിന് ന്യായവിലപോലും പ്രഖ്യാപിക്കാൻ തയറായില്ലെന്ന് രാഹുൽ ആരോപിച്ചു. കർഷകർക്ക് കടാശ്വാസം നൽകാനും തയാറായില്ല, കൃഷിനാശത്തിന് നഷ്ടപരിഹാരവും നൽകിയില്ല, പകരം വെടിയുണ്ടയാണ് സമ്മാനിച്ചതെന്നും രാഹുൽ പറഞ്ഞു.
രാഹുലിനൊപ്പം പാർട്ടിയുടെ മുതിർന്ന നേതാക്കളായ ദിഗ്വിജയ് സിങ്, കമൽനാഥ്, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവരുമുണ്ടായിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ പിന്നീട് അധികൃതർ രാഹുലിന് അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.