രാഹുൽ ഗാന്ധി ചർച്ചകളിലേക്ക്; പ്രതീക്ഷയോടെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് സ്വയം പിന്മാറ്റം പ്രഖ്യാപിച്ച് ആഴ് ചകൾക്കുശേഷം സംസ്ഥാനതല പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് രാഹുൽ ഗാന്ധി. ഇതോടെ, അ ദ്ദേഹം പദവിയിൽ തുടർന്നേക്കാമെന്ന നേതൃനിരയുടെ പ്രതീക്ഷക്ക് പുതുനാമ്പ്.
ഇൗ വർ ഷാവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നേത ാക്കളുടെ യോഗമാണ് രാഹുൽ വിളിച്ചത്. സ്വന്തം ലോക്സഭ മണ്ഡലമായ വയനാട്ടിൽനിന്ന് ആര്യാടൻ മുഹമ്മദ് അടക്കം വിവിധ നേതാക്കളെ മണ്ഡല കാര്യങ്ങൾ ചർച്ച ചെയ്യാനും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതുമായും ചർച്ച നിശ്ചയിച്ചു. പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയും ചേരുന്നുണ്ട്.
ഇതൊക്കെയും രാഹുൽ പദവിയിൽ തുടരാനുള്ള പുറപ്പാടായി കരുതാനാവില്ല. പാർട്ടി അധ്യക്ഷ സ്ഥാനം മറ്റൊരാളെ ഏൽപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുേമ്പാൾതന്നെ, പാർട്ടിയെ മരവിപ്പിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാജി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് സംഘടന കാര്യങ്ങളിൽ അദ്ദേഹം താൽപര്യമെടുക്കുന്നത്. വ്യാഴാഴ്ച രാഹുൽ മഹാരാഷ്ട്രയിൽനിന്നുള്ള നേതാക്കളെ കാണും.
ഹരിയാന, ഡൽഹി നേതാക്കളെ തൊട്ടുപിറ്റേന്ന്്. അന്നുതന്നെ വയനാട്ടിലെ നേതാക്കളുമായും സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.