‘കർണാടകയുടെ അഭിമാനം - നന്ദിനിയാണ് ഏറ്റവും നല്ലത്!’; അമുൽ വിവാദം വീണ്ടും ഉയർത്തി രാഹുൽ
text_fieldsബംഗളൂരു: കര്‍ണാടകയില്‍ അമുലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ നന്ദിനി മിൽക് പാർലർ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോലാറിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങവെയാണ് ബംഗളൂരു ജെ.പി നഗറിലെ ഔട്ട് ലെറ്റ് രാഹുൽ സന്ദർശിച്ചത്.
പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം കഴിച്ച രാഹുൽ ‘‘കർണാടകയുടെ അഭിമാനം - നന്ദിനിയാണ് ഏറ്റവും നല്ലത്!” എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, നേതാക്കൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം പാർലർ സന്ദർശിച്ചിരുന്നു. രാഹുലിന്‍റെ സന്ദർശനത്തോടെ അമുൽ- നന്ദിനി വിവാദം ദേശീയ തലത്തിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്.
അമുല്‍ ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിക്കുന്നതിനെതിരെ കര്‍ണാടകയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.