രാഹുൽഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ- സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: രാഹുൽഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനില്ലെന്നും ഇറാനി ആരോപിച്ചു. കാലിഫോർണിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ ഗാന്ധി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്മൃതി ഇറാനി രാഹുലിനെ കടന്നാക്രമിച്ചത്.
അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാൻ രാഹുൽ ഗാന്ധി ശ്രമം നടത്തി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഇന്ത്യയിൽ യാഥാർഥ്യമാണെന്ന് വിദേശ മണ്ണിൽ രാഹുൽ കള്ളം പ്രചരിപ്പിച്ചതായും സ്മൃതി ആരോപിച്ചു. നമ്മുടെ രാഷ്ട്രപതി ഒരു താഴ്ന്ന ജാതിയിലാണ് ജനിച്ചത്, ഉപരാഷ്ട്രപതി ഒരു കർഷകൻെറ മകനാണ്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വന്നത്- സമൃതി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ അഹങ്കാരികളായിത്തീർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ ഒരു വലിയ രാഷ്ട്രീയ കുറ്റസമ്മതമാണ്. ഇന്ത്യയുടെ ജനങ്ങളുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ എതിരാളികളെ അമേരിക്കയിൽ ചെന്ന് ചെറുതാക്കിക്കാണിച്ചതായും ഇറാനി കുറ്റപ്പെടുത്തി.
ബെർക്കേലിയിെല യൂണിവേഴ്സിറ്റി ഒാഫ് കലിഫോർണിയയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് രാഹുൽഗാന്ധി ബി.ജെ.പിയെയും മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് ഇന്ത്യയിലെ കുടുംബവാഴ്ചക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി പറഞ്ഞത്.
കുടുംബ വാഴ്ച ഇന്ത്യയിലുണ്ടെന്നത് യാഥാർഥ്യമാണെന്നും രാജ്യത്തിെൻ പലയിടങ്ങളിലും ഇത് നിലനിൽക്കുന്നതായും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണത്തിന് ബി.ജെ.പി നേതൃത്വം ആയിരക്കണക്കിന് പേരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.