കല്ലെറിഞ്ഞും പൊലീസിനെ കാട്ടിയും കർഷകരെ ഭയപ്പെടുത്താനാകില്ല, രാജ്യം അവരോടൊപ്പമുണ്ട് -രാഹുൽ ഗാന്ധി
text_fieldsകല്ലെറിഞ്ഞും പൊലീസിനെ കാട്ടിയും കർഷകരെ ഭയപ്പെടുത്താനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസിപ്പൂരിൽ പൊലീസിനെ വിന്യസിച്ചും സിംഘുവിൽ കല്ലെറിഞ്ഞും ഗൂഢാലോചന നടത്തിയും കർഷകന്‍റെ ധൈര്യം തകർക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ എന്നും രാഹുൽ ട്വിറ്ററിൽ ചോദിച്ചു. രാജ്യം മുഴുവൻ അവരോടൊപ്പം നിൽക്കുേമ്പാൾ നിങ്ങൾക്ക് അവരെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അേദ്ദഹം കുറിച്ചു.
'ഗാസിപ്പൂരിൽ പോലീസിനെ വിന്യസിച്ചും സിംഘു അതിർത്തിയിൽ കല്ലെറിഞ്ഞും കൂടുതൽ ഗൂഢാലോചന നടത്തിയും കൃഷിക്കാരന്‍റെ ധൈര്യം തകർക്കാൻ നിങ്ങൾക്ക് കഴിയുമോ? രാജ്യം മുഴുവൻ അവരോടൊപ്പം നിൽക്കുന്നു, നിങ്ങൾക്ക് അവരെ ഭയപ്പെടുത്താൻ കഴിയില്ല' -രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഡൽഹി -യു.പി അതിർത്തിയായ ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് വെള്ളമെത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത് മാധ്യമങ്ങളോട് പറഞ്ഞു.
കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാറുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിപൂരിലെ സമരക്കാരെ ഒഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യു.പി. സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ കര്‍ഷകര്‍, ഗുണ്ടായിസം നടക്കില്ലെന്ന് അധികൃതരോട് പറഞ്ഞു. സമരസ്ഥലത്ത് കൂടുതൽ പൊലീസിനേയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് നീക്കം ചെയ്തു. നേരത്തെ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം ദേശീയപതാകയുമേന്തി മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാരാണെന്ന് അവകാശപ്പെട്ട ഒരുകൂട്ടം പ്രകടനം നടത്തിയത്.
നവംബർ 26ന് കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. റിപബ്ലിക്ദിനമായ ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി നടത്തിയിരുന്നു. റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ് കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്തിരുന്നു.
റിപബ്ലിക് ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന് ഭാരത് കിസാൻ യൂനിയൻ വക്താവ് രാകേഷ് ടാക്കായത് പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. ചെങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്ഥലത്തെത്തും. രാജ്യത്തിന് മുമ്പിൽ ദീപ് സിദ്ദുവിന്‍റെ പങ്ക് പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത് അന്വേഷിക്കണം' -രാകേഷ് ടിക്കായത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.