രാഹുൽ ഗാന്ധി സൂറത്തിൽ; അപ്പീൽ നൽകി, ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷ
text_fieldsന്യൂഡൽഹി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട സൂറത്ത് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാനുള്ള അപേക്ഷകളാണ് സമർപ്പിച്ചത്. സൂറത്തിലെത്തിയ രാഹുൽ അൽപസമയത്തിനകം കോടതിയിൽ നേരിട്ട് ഹാജരാകും. കനത്ത സുരക്ഷിയിലാണ് രാഗുൽ ഗാന്ധി സൂറത്തിലിറങ്ങിയത്.
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് ദേശീയ-സംസ്ഥാന പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പോസ്‌റ്ററുകളും ഹോർഡിങുകളും പാർട്ടി പതാകകളും നഗരത്തിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കോടതി പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സൂറത്ത് സോൺ 4 ഡി.സി.പി സാഗർ ബഗ്മർ അറിയിച്ചു. അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.