ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ, രാഹുൽ മീൻപിടിത്തത്തിലും; കുറ്റം ഇ.വി.എമ്മിനും -മധ്യപ്രദേശ് മന്ത്രി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മീൻ പിടിച്ചു നടക്കുകയാണെന്ന് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ നരോത്തം മിശ്ര. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രചരണത്തിനിറങ്ങും, രാഹുൽഗാന്ധി മീൻ പിടിച്ചും നടക്കും ഫലം വരുേമ്പാൾ ഇ.വി.എമ്മിൽ അട്ടിമറി നടത്തിയെന്ന പ്രചരണവും നടത്തുെമന്ന് നരോത്തം മിശ്ര പറഞ്ഞു.
പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ് നരോത്തം മിശ്ര. തെരഞ്ഞെടുപ്പിന് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് വൻ ചർച്ചയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ കടലിൽ ഇറക്കം തെരഞ്ഞെടുപ്പ് വിമർശനമായാണ് ബി.ജെ.പി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ തമിഴ്നാട്, അസം, കേരള, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. എന്നാൽ രാഹുൽ ഗാന്ധി മീൻ പിടിച്ചുനടക്കുകയാണ്. പിന്നീട് അവർ ഇ.വി.എം അട്ടിമറി നടന്നുവെന്ന് ആരോപിക്കും -നരോത്തം മിശ്ര പറഞ്ഞു.
അതേസമയം കോൺഗ്രസ് സർക്കാറുകളെ ബി.ജെ.പി അട്ടിമറിക്കുകയാെണന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും ചർച്ചയായിരുന്നു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ല. 10 -15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ഭരണം ബി.ജെ.പി അട്ടിമറിക്കുകയാണ്. മധ്യപ്രദേശ്, പുതുച്ചേരി, ഗോവ, അരുണാചൽ സംസ്ഥാനങ്ങളിൽ അരങ്ങേറിയ ജനാധിപത്യ ധ്വംസനം പരിേശാധിച്ചാൽ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.