രാഹുലിെൻറ അമേത്തി സന്ദര്‍ശനത്തിന് അനുമതി
text_fieldsഅമേത്തി: ഉത്തര്‍പ്രദേശിലെ തെൻറ മണ്ഡലമായ അമേത്തിയിൽ സന്ദര്‍ശനം നടത്താൻ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിക്ക് അനുമതി. ഇക്കാര്യത്തിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതായും ബുധനാഴ്ച മുതൽ അദ്ദേഹത്തിന് മൂന്നുദിവസം സന്ദർശനം നടത്താമെന്നും ജില്ല ഭരണകൂടം അറിയിച്ചു. കോൺഗ്രസിെൻറ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തിങ്കളാഴ്ച അധികൃതർ നിലപാട് മാറ്റിയത്.
സന്ദർശനം നടത്താൻ അനുവദിക്കില്ലെന്ന് ജില്ല ഭരണകൂടം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമേത്തി ജില്ല മജിസ്ട്രേറ്റ് യോഗേഷ് കുമാർ വ്യക്തമാക്കി. അദ്ദേഹത്തിെൻറ സുരക്ഷ കണക്കിലെടുത്ത് സന്ദർശന തീയതി മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ദുർഗ പൂജ, ദസറ, മുഹർറം എന്നിവ കാരണമുള്ള ഡ്യൂട്ടിയിലായിരുന്നു -യോഗേഷ് കുമാർ വിശദീകരിച്ചു.
ഒക്ടോബർ നാലു മുതൽ ആറുവരെ സന്ദർശനം നടത്താനാണ് രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നത്. എന്നാൽ ദുർഗ പൂജ, ദസറ, മുഹർറം ആഘോഷങ്ങൾ നടക്കുന്നതിനാൽ സുരക്ഷ ഒരുക്കാൻ പ്രയാസമാണെന്നും അഞ്ചാം തീയതിക്കുശേഷം സന്ദർശനം നടത്താമെന്നും ജില്ല മജിസ്ട്രേറ്റ് യോഗേഷ് കുമാർ, എസ്.പി പൂനം എന്നിവർ ഒപ്പിട്ട കത്തിൽ അറിയിക്കുകയായിരുന്നു.
ഇതിനെതിരെ യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അഖിലേഷ് സിങ് രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ജില്ല ഭരണകൂടം നിലപാട് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.