അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈകോടതിയിൽ
text_fieldsഗാന്ധിനഗർ: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ അപ്പീൽ നൽകി. കേസിൽ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ ആവശ്യം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുൽ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ലോക്സഭാംഗത്വം നഷ്ടമായ രാഹുൽ, കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത സജീവമായതിനു പിന്നാലെയാണ് രാഹുൽ അപ്പീലുമായി ഗുജറാത്ത് ഹൈകോടതിയിലെത്തിയത്. ബി.ജെ.പി എം.എൽ.എ പൂർണേശ് മോദി നൽകിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്‍റെ മോദി പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.