ആർ.ബി.െഎയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട് –രാഹുൽ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങൾക്കുനേരെ നടക്കുന്ന ആക് രമണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണെന്ന് കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി സഖ്യചർച്ചക ൾക്കായി 12ഒാളം പ്രതിപക്ഷ കക്ഷികൾ ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിനൊടുവിലാണ് രാഹുലിെൻറ പ്രതികരണം. ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിെൻറ രാജി കനത്ത ആഘാതമായെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി.
യോഗം ചൊവ്വാഴ്ചയും തുടരണമെന്നും രാജി സംബന്ധിച്ച് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണണമെന്നും മമത ആവശ്യപ്പെട്ടു. ‘ബി.ജെ.പി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ഇൗ ഭരണത്തിനെതിരെ കാമ്പയിൻ ആരംഭിക്കണം. രാജ്യത്ത് സാമ്പത്തിക സ്ഥിരത നഷ്ടപ്പെട്ടുകഴിഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുടക്കമായിരിക്കുന്നു’ - മമത പ്രതികരിച്ചു. ബി.ജെ.പിയെ വീഴ്ത്തുന്നതിൽ ഒറ്റക്കെട്ടാകാനും രാജ്യത്തിെൻറ സ്ഥാപനങ്ങളെ സംരക്ഷിക്കാനും പ്രതിപക്ഷ കക്ഷികൾ ഒരേ മനസ്സോടെ രംഗത്തുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻറ് അനക്സിലായിരുന്നു മുൻനിര കക്ഷികളിലേറെയും പെങ്കടുത്ത യോഗം ചേർന്നത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിെൻറ സംഘാടനത്തിൽ നടന്ന യോഗത്തിൽ മമതക്കും രാഹുലിനും പുറമെ മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി. ദേവഗൗഡ എന്നിവരും സോണിയ ഗാന്ധി, എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാൾ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, എൻ.സി.പി നേതാവ് ശരദ് പവാർ, ആർ.ജെ.ഡിയിൽനിന്ന് തേജസ്വി യാദവ്, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎയിൽനിന്ന് സുധാകർ റെഡ്ഡി, ഡി. രാജ, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ഝാർഖണ്ഡ് മുക്തി മോർച്ച േനതാവ് ബാബുലാൽ മറാണ്ടി തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.