രാഹുൽ ഗാന്ധി ബി.ജെ.പിക്ക് അനുഗ്രഹം -ഹിമന്ത ബിശ്വശർമ്മ
text_fieldsഗുവാഹത്തി: കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. രാജി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ് എഴുതിയ അഞ്ച് പേജ് കത്തും 2015ൽ ഞാനെഴുതിയ കത്തും വായിച്ചാൽ ഒരുപാട് സാമ്യങ്ങൾ കാണാമെന്നും രാഹുൽ ഗാന്ധി പക്വതയില്ലാത്തയാളാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
'ഗാന്ധിമാർ മാത്രം പാർട്ടിയിൽ ശേഷിക്കുന്ന ഒരു കാലം കോൺഗ്രസിന് വരുമെന്ന് താൻ പ്രവചിച്ചിരുന്നു, ഇപ്പോൾ അത് സംഭവിക്കുന്നു. രാഹുൽ ഗാന്ധി യഥാർഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്. ബി.ജെ.പി നേതാക്കളെയും രാഹുൽ ഗാന്ധിയെയും താരതമ്യപ്പെടുത്തുമ്പാൾ അവർ മൈലുകൾ മുന്നിലാണ്' -ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ കോൺഗ്രസ് നേതാവായിരുന്ന ശർമ്മ, 2015ലാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. രാഹുലിന്റെ പ്രവർത്തന ശൈലിയിൽ മനംമടുത്തുവെന്ന് ആരോപിച്ചായിരുന്നു രാജി.
'കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടിയെ ശ്രദ്ധിക്കുന്നില്ല. അവർ മകനെ പ്രമോട്ട് ചെയ്യാൻ മാത്രമാണ് ശ്രമിക്കുന്നത്. എന്നാൽ അതൊരു വൃഥാശ്രമമാണ്. അത് ഒരിക്കലും നടക്കില്ല. ഇതിന്റെ ഫലമായി പാർട്ടിയോട് കൂറുള്ളവർ ഓരോരുത്തരായി കോൺഗ്രസിനെ ഉപേക്ഷിക്കുകയാണ്' -ഹിമന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.