രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. മല്ലികാർജുൻ ഖാർഗെയുടെ വസതയിലാണ് യോഗം ചേർന്നത്. രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോ ടൈം സ്പീക്കർക്ക് നൽകി. സ്പീക്കർ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാനും ഇന്ന് ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിൽ ധാരണയായി.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും കയ്യുയർത്തി പിന്താങ്ങുകയായിരുന്നു.
പതിനെട്ടാം ലോക്സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.
രാഹുൽ സത്യപ്രതിജ്ഞയ്ക്കായെത്തിയപ്പോൾ 'ഭാരത് ജോഡോ', 'ഇന്ത്യ' എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. 'ജയ് ഹിന്ദ്, ജയ് സംവിധാൻ' എന്ന് പറഞ്ഞായിരുന്നു സത്യപ്രതജ്ഞ അദ്ദേഹം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.