ഇന്ത്യയിലെ വോട്ടിങ് മെഷിനുകൾ ബ്ലാക്ക് ബോക്സിന് സമാനം; മസ്കിനു പിന്നാലെ ഇ.വി.എം വിഷയം കത്തിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ടെക് അതികായൻ ഇലോൺ മസ്കിനു പിന്നാലെ ഇ.വി.എം വിഷയം ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ ഇട്ട പോസ്റ്റിൽ ആണ് രാഹുൽ ഗാന്ധി ഇ.വി.എമ്മിനെ കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെച്ചത്. ഇന്ത്യയിലെ വോട്ടിങ് മെഷിനുകൾ ബ്ലാക് ബോക്സ് ആണെന്നും ആരെയും അത് തുറന്ന് പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ രാഹുൽ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണ് ഇതെന്നും ചൂണ്ടിക്കാണിച്ചു. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കാപട്യത്തിന്റെയും വഞ്ചനയുടെയും ഇരയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
EVMs in India are a "black box," and nobody is allowed to scrutinize them.
— Rahul Gandhi (@RahulGandhi) June 16, 2024
Serious concerns are being raised about transparency in our electoral process.
Democracy ends up becoming a sham and prone to fraud when institutions lack accountability. https://t.co/nysn5S8DCF pic.twitter.com/7sdTWJXOAb
മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈകാറിന്റെ ബന്ധുക്കൾ ഇ.വി.എമ്മുമായി ബന്ധിപ്പിച്ച ഫോൺ ഉപയോഗിച്ചുവെന്ന വാർത്തയുടെ പത്രക്കട്ടിങ്ങിനൊപ്പമാണ് രാഹുലിന്റെ പോസ്റ്റ്. വൈകാർ മണ്ഡലത്തിൽ 48 വോട്ടുകൾക്ക് ജയിച്ചിരുന്നു. ഇ.വി.എം അൺലോക്ക് ചെയ്യുന്നതിനുള്ള ഒ.ടി.പിക്കായി ഈ ഫോൺ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞതടക്കം ഈ റിപ്പോർട്ടിൽ ഉണ്ട്.
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ പൂർണമായും ഒഴിവാക്കണമെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് നേരത്തെ എക്സിൽ കുറിച്ചിരുന്നു. ഇ.വി.എം ഉപയോഗിച്ച് നടന്ന പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ വലിയ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്. മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റും മസ്ക് പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.