‘ജെയ്റ്റ്ലി, പ്രഹസന നാടകം കൈയിലിരിക്കെട്ട’– പരിഹാസവുമായി രാഹുൽ
text_fieldsന്യൂഡല്‍ഹി: മോദി സർക്കാറിെൻറ കീഴിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട ജി.ഡി.പി വളർച്ച സംബന്ധിച്ച ട്വീറ്റിനു താഴെയാണ് രാഹുലിെൻറ വിമർശനം. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെയാണ് സിനിമാ ഡയലോഗുമായി രാഹുലിെൻറ ട്വീറ്റ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ യഥാര്‍ഥ ജി.ഡി.പി വളര്‍ച്ചാ ശരാശരി 7.5 ശതമാനം ആണെന്നാണ് ഗ്രാഫ് ഉൾപ്പെടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തത്. ഹോളിവുഡ് സിനിമാ പരമ്പരയായ സ്റ്റാര്‍ വാര്‍സിലെ പ്രശസ്തമായ ‘may the farce be with you’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ് രാഹുൽ ധനമന്ത്രി ജെയ്റ്റ്ലിയെ വിമർശിക്കുന്നത്. "പ്രിയപ്പെട്ട മി. ജെയ്റ്റ്ലി പ്രഹസന നാടകം താങ്കളുടെ പക്കല്ത്തന്നെയിരിക്കട്ടെ’’ എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
Dear Mr. Jaitley, May the Farce be with you. pic.twitter.com/Dxb5jFCaEa
— Office of RG (@OfficeOfRG) October 25, 2017
സാമ്പത്തിക വളർച്ച നിരക്കിലുണ്ടായ ഇടിവ് താൽക്കാലികമാണെന്നും 2015-16 കാലയളവിൽ 8.2 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റിൽ പറയുന്നു.
മാന്ദ്യം നിലനിൽക്കെ രാജ്യത്തിെൻറ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി 9 ലക്ഷം കോടിയുടെ പദ്ധതി കഴിഞ്ഞ ദിവസം ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.