പ്രാർഥനയോടെ രാഹുൽ വീണ്ടും ഗുജറാത്തിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പ്രകടനം വിലയിരുത്താൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തി. സോമനാഥ് ക്ഷേത്രദർശനത്തോടെയാണ് രാഹുലിെൻറ പര്യടനം തുടങ്ങിയത്.
സൗരാഷ്ട്ര, മധ്യ-ദക്ഷിണ-ഉത്തര ഗുജറാത്ത് മേഖലകളിലെ നേതാക്കന്മാരുടെ യോഗത്തിൽ പെങ്കടുക്കാൻ പിന്നീട് അദ്ദേഹം അഹ്മദാബാദിലെത്തി. എം.എൽ.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാർട്ടി അധ്യക്ഷനായശേഷം ആദ്യ സന്ദർശനത്തിന് രാഹുൽ ഗുജറാത്ത് തന്നെ തിരഞ്ഞെടുത്തത് പ്രതീകാത്മകമായാണെന്ന് പാർട്ടി സംസ്ഥാന വക്താവ് മനീഷ് ദോഷി പറഞ്ഞു. ബി.ജെ.പിയെ അതിെൻറ തട്ടകത്തിൽതന്നെ കരുത്തോടെ നേരിട്ടതിെൻറ ആവേശവുമായാണ് അദ്ദേഹം എത്തിയതെന്ന് ദോഷി പറഞ്ഞു.
പ്രചാരണസമയത്ത് രാഹുൽ സോമനാഥ് അടക്കമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിനെ ബി.ജെ.പി വിമർശിച്ചിരുന്നു. സോമനാഥ് ക്ഷേത്രദർശനം വിവാദമാകുകയും ചെയ്തു. ഇതിനുള്ള മറുപടികൂടിയായാണ് രാഹുൽ വീണ്ടും സോമനാഥിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.