ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു വീഴുന്നത് ലോകം കണ്ടു; മോദി സർക്കാർ അറിഞ്ഞില്ല - രാഹുൽ ഗാന്ധി
text_fields
ന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതരസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യുന്നതും മരിച്ചു വീഴുന്നതും ലോകം മുഴുവൻ കണ്ടതാണ്. എന്നാൽ മോദി സർക്കാർ മാത്രം ആ വാർത്തയറിഞ്ഞില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
ലോക്ഡൗണിനിടെ എത്ര തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നോ എത്ര പേർക്ക് തൊഴിൽ നഷ്ടമായെന്നോ മോദി സർക്കാറിനറിയില്ല. മരണം നടന്നതൊന്നും സർക്കാർ കണക്കായില്ല. അതായത് തൊഴിലാളി മരണങ്ങളിലൊന്നും സർക്കാറിനെ ബാധിച്ചില്ല എന്നതാണ്. ലോകം മുഴുവൻ അവർ മരിച്ചുവീഴുന്നത് കണ്ടെങ്കിലും മോദി സർക്കാറിലേക്ക് മാത്രം ആ വാർത്തകൾ എത്തിയില്ല- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേർക്ക് തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നതോ ഒൗദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമോ ധനസഹായമോ നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.