ഭാരത് ബന്ദ്: ഡൽഹിയിൽ രാഹുലിെൻറ നേതൃത്വത്തിൽ മാർച്ച്
text_fieldsന്യൂഡൽഹി: ഇന്ധനവില വർധനവിലും രൂപയുടെ മൂല്യം ഇടിഞ്ഞതിലും പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത ഭാരത് ബന്ദും സംസ്ഥാനത്ത് ഹർത്താലും പുരോഗമിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൻമാർ ഡൽഹിയിൽ മാർച്ച് നടത്തി. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ നിന്നും ആരംഭിച്ച മാർച്ച് രാംലീല മൈതാനിയിൽ അവസാനിക്കും. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മാർച്ചിൽ പങ്കുചേരും.
ബന്ദിന് 21ഒാളം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുള്ളതായി കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസും എസ്.പി, ബി.എസ്.പി, ടി.എം.സി, ഡി.എം.കെ, ആർ.ജെ.ഡി എന്നീ പാർട്ടികളാണ് പിന്തുണയറിയിച്ചത്. അതേസമയം കടകേമ്പാളങ്ങളും സ്ഥാപനങ്ങളുമടച്ചുള്ള സമരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. നിരവധി ട്രേഡ് യൂണിയനുകളും ബന്ധിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സംയുക്തമായി നടത്തുന്ന ഹർത്താൽ രാവിലെ ആറു മുതൽ ആരംഭിച്ചു. ഹർത്താലിന് ആക്രമണം അഴിച്ചുവിടരുതെന്ന് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.