ബി.ജെ.പിക്കെതിരെ പൊതുമിനിമം പരിപാടിയുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പൊതുമിനിമം പരിപാടി തയാറാക്കി തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപപ്പെടു ത്താനുള്ള സാധ്യതകളിലേക്ക് പ്രതിപക്ഷം. ബി.ജെ.പിക്കെതിരെ നിലകൊള്ളുന്ന വിവിധ പ്രതിപ ക്ഷ പാർട്ടികൾക്ക് സ്വീകാര്യമാവുന്ന പൊതുമിനിമം പരിപാടി തയാറാക്കാൻ പ്രമുഖ പ്രതി പക്ഷ നേതാക്കളുടെ യോഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. അതേസമ യം, സഖ്യനീക്കങ്ങളിൽ ഭിന്നതകൾ ഇനിയും ബാക്കിയാണ്.
കഴിഞ്ഞദിവസം എൻ.സി.പി നേതാവ് ശ രദ്പവാർ തെൻറ വസതിയിലേക്ക് ക്ഷണിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ചർച്ചകൾക്കായി പൊതുമിനിമം പരിപാടിയുടെ കരട് രാഹുൽ തയാറാക്കെട്ടയെന്ന് തീരുമാനിച്ചത്. ഫെബ്രുവരി അവസാനം പ്രതിപക്ഷ നേതാക്കളുടെ യോഗം വീണ്ടും ചേരും. ഇതിനിടെ, വോട്ടുയന്ത്ര ദുരുപയോഗം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനും നീക്കമുണ്ട്.
പവാറിനും രാഹുൽ ഗാന്ധിക്കും പുറമെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്. കെജ്രിവാളിെൻറ മുൻകൈയിൽ ഡൽഹിയിൽ നടന്ന മഹാറാലിയിൽ പെങ്കടുത്തവരെല്ലാം പക്ഷേ, ഇൗ യോഗത്തിന് എത്തിയില്ല.
വെവ്വേറെ മത്സരിക്കുന്നതിനുപകരം തെരഞ്ഞെടുപ്പിനുമുമ്പ് പൊതുധാരണയും സഖ്യവും സാധ്യമാണെന്ന കാഴ്ചപ്പാടാണ് യോഗത്തിനു ശേഷം മമത ബാനർജി പ്രകടിപ്പിച്ചത്. അങ്ങനെ ചെയ്താൽ തെരഞ്ഞെടുപ്പിനു ശേഷം തർക്കങ്ങൾ ഉണ്ടാവില്ല. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിലാണ് പ്രതിപക്ഷം ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്തായിരുന്നാലും ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഏതു പാർട്ടിയുമായും ഒന്നിച്ചുനീങ്ങാൻ തയാറാണെന്നും മമത പറഞ്ഞു. എന്നാൽ, ഡൽഹിയിൽ കോൺഗ്രസ്-ആപ് സഖ്യം, പശ്ചിമ ബംഗാളിൽ കോൺഗ്രസ്-തൃണമൂൽ സഖ്യം എന്നിവ എത്രത്തോളം സാധ്യമാവുമെന്ന സംശയം ഉയരുന്നുണ്ട്. പശ്ചിമ ബംഗാളിൽ ഒന്നിച്ചുനീങ്ങാൻ സി.പി.എമ്മും കോൺഗ്രസും ഇതിനകം ധാരണയായിട്ടുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ മമത കൂടി ചേർന്ന് ബി.ജെ.പിയെ നേരിടുന്നതിന് അന്തരീക്ഷം പരുവപ്പെടാനുള്ള സാധ്യത കമ്മിയാണ്. ആന്ധ്രപ്രദേശിൽ ടി.ഡി.പിയും കോൺഗ്രസുമായി സഖ്യം നടക്കുമെന്ന് ഇരുപാർട്ടികളും ഉറപ്പിക്കുന്നുമില്ല.
ആം ആദ്മി പാർട്ടി മുൻകൈയെടുത്ത് കഴിഞ്ഞദിവസം നടത്തിയ ഡൽഹി റാലിയിൽ പെങ്കടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ എന്നിവർ മമത ബാനർജി എത്തുന്നതിനുമുേമ്പ വേദി വിടുകയാണ് ചെയ്തത്. യു.പിയിലെ 80 സീറ്റിലും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ, ബി.ജെ.പിയെപ്പോലെ തന്നെ നേരിടുകയാണ് ബി.എസ്.പി നേതാവ് മായാവതി.
മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ് ലോക്സഭയിൽ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചതാകെട്ട, പ്രതിപക്ഷ പാർട്ടികളെ അമ്പരപ്പിച്ചുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.