ഭാരത് ജോഡോ യാത്രക്കിടയിൽ വിദ്വേഷ പ്രാസംഗികനായ പാസ്റ്ററെ സന്ദർശിച്ച് രാഹുൽ
text_fieldsകോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടയിലെ ചെറിയ ഇടവേളയിൽ തമിഴ്നാട്ടിലെ വിദ്വേഷ പ്രാസംഗികനായ പാസ്റ്ററെ രാഹുൽ ഗാന്ധി സന്ദർശിച്ചത് ആയുധമാക്കി ബി.ജെ.പി. ഭാരത് ജോഡോ അല്ല ഭാരത് തോഡോ ആണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. വെള്ളിയാഴ്ച രാവിലെ വിശ്രമത്തിനായി ക്യാമ്പ് ചെയ്ത പുലിയൂർകുറിശ്ശി മുട്ടിട്ടിച്ചൻ പാറായി പള്ളിയിൽ പാസ്റ്റർ ജോർജ്ജ് പൊന്നയ്യയെ രാഹുൽ ഗാന്ധി കണ്ടുമുട്ടിയത്. സൗഹൃദസംഭാഷണത്തിനിടെയിലും വിദ്വേഷപരമായ പരാമർശങ്ങൾ പാസ്റ്റർ നടത്തിയതായി ബി.ജെ.പി ആരോപിക്കുന്നു. ഇത് ബി.ജെ.പിക്ക് പുതിയ വെടിമരുന്ന് പകർന്നുനൽകിയിരിക്കുകയാണ്. "യേശു യഥാർത്ഥ ദൈവമാണ്. ശക്തിയെപ്പോലെയല്ല" എന്ന പാസ്റ്ററുടെ പരാമർശം നിശിതമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ബി.ജെ.പിയുടെ ഷെഹ്‌സാദ് പൂനവാല സംഭവത്തിൽ ശക്തമായി പ്രതികരിച്ച് രംഗത്തുവന്നു. ഈ പാസ്റ്റർ പറയുന്നത് മറ്റെല്ലാ ദൈവങ്ങളും ദൈവങ്ങളല്ല, യേശു ആണ് ദൈവം എന്നാണ്. ഈ മനുഷ്യനെ ഹിന്ദു വിദ്വേഷത്തിന്റെ പേരിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭാരതമാതയുടെ മാലിന്യങ്ങൾ നമ്മെ മലിനമാക്കാൻ പാടില്ല എന്നതിനാലാണ് ഞാൻ ഷൂസ് ധരിക്കുന്നത് എന്ന് പറഞ്ഞതിനായിരുന്നു അറസ്റ്റ്. പൂനേവാല ട്വീറ്റ് ചെയ്തു.
നിരവധി ബി.ജെ.പി നേതാക്കൾ പങ്കുവെച്ച വീഡിയോയിൽ, "യേശുക്രിസ്തു ദൈവത്തിന്റെ ഒരു രൂപമാണോ? അത് ശരിയാണോ?" എന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നത് കേൾക്കാം. അതിന് പാസ്റ്റർ മറുപടി പറയുന്നത് ഇങ്ങനെയാണ് -"അവനാണ് യഥാർത്ഥ ദൈവം. ദൈവം അവനെ സ്വയം ഒരു മനുഷ്യനായി വെളിപ്പെടുത്തുന്നു. ഒരു യഥാർത്ഥ വ്യക്തി. അത് ശക്തിയെപ്പോലെയല്ല. അതിനാൽ ഞങ്ങൾ ഒരു മനുഷ്യനെ കാണുന്നു".
"ഭൂരിപക്ഷ സമുദായത്തോടും അവരുടെ വിശ്വാസങ്ങളോടുമുള്ള അവഗണനക്ക് പേരുകേട്ട ഒരു വിവാദ പാസ്റ്ററെ കണ്ടുമുട്ടിയാൽ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ എന്ന ആശയം, ഈ യാത്ര വെറും കപടമല്ലാതെ മറ്റൊന്നുമല്ല. വിശ്വാസത്തിൽ മുഴുകുന്ന മേൽക്കോയ്മക്കാർക്ക് എങ്ങനെയാണ് വലിയ സമൂഹത്തെ സേവിക്കാനും ഐക്യം കൊണ്ടുവരാനും കഴിയുക?'' -ബി.ജെ.പിയുടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മറ്റ് നേതാക്കൾക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കഴിഞ്ഞ വർഷം ജൂലൈയിൽ മധുരയിലെ കള്ളിക്കുടിയിൽ വെച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി കൊള്ളരുതായ്മ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അവർ പങ്കിട്ട ട്വീറ്റിന് ഓഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായി ഒരു ബന്ധവുമില്ല.
"ബി.ജെ.പി വിദ്വേഷ ഫാക്ടറിയിൽ നിന്നുള്ള ക്രൂരമായ ഒരു ട്വീറ്റ് പ്രചരിക്കുന്നു. ഓഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല. ഭാരത് ജോഡോയാത്രയുടെ വിജയകരമായ സമാരംഭത്തിന് ശേഷം കൂടുതൽ നിരാശാജനകമായ ബി.ജെ.പിയുടെ കുസൃതിയാണിത്'' -ജയറാം രമേശ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.