Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതിക്ക്​ രാഹുൽ...

രാഷ്​ട്രപതിക്ക്​ രാഹുൽ കൈമാറിയത്​​ ട്രക്കുകളിലെത്തിച്ച രണ്ട്​ കോടി കത്തുകൾ

text_fields
bookmark_border
രാഷ്​ട്രപതിക്ക്​ രാഹുൽ കൈമാറിയത്​​ ട്രക്കുകളിലെത്തിച്ച രണ്ട്​ കോടി കത്തുകൾ
cancel

കാർഷിക നിയമത്തിനെത​ിരെ കോൺഗ്രസ്​ ശേഖരിച്ച രണ്ടുകോടി കത്തുകൾ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ രാഹുൽ ഗാന്ധി കൈമാറി. ട്രക്കുകളിലാണ്​ എത്തിച്ച കത്തുകൾ എത്തിച്ചത്​. അഥീർ രഞ്​ജൻ ചൗധരി, ഗുലാംനബി ആസാദ്​ എന്നീ നേതാക്കളും രാഹുലിനോടൊപ്പമുണ്ടായിരുന്നു.

കോൺഗ്രസ്​ എം.പിമാരുടെ നേതൃത്വത്തിൽ വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന്​ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ എം.പിമാർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചതോടെ​ അറസ്റ്റ്​ ചെയ്​ത്​ നീക്കിയിരുന്നു​.

മാർച്ചിനൊടുവിൽ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം സമർപ്പിക്കായിരുന്നു കോൺ​ഗ്രസ്​ പദ്ധതി. എന്നാൽ പ്രതിഷേധമാർച്ചിന് അനുമതി നൽകാനാവില്ലെന്നും രാഹുൽ ഗാന്ധി, ​ഗുലാംനബി ആസാദ്​, അധീർ രഞ്​ജൻ ചൗധരി എന്നീ മൂന്ന് നേതാക്കൾക്ക് മാത്രം രാഷ്ട്രപതിയെ സന്ദർശിക്കാമെന്നും പൊലീസ് വ്യക്തമാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farm lawsRahul Gandhi
News Summary - rahul gandhi meets President, seeks withdrawal of farm laws
Next Story