Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി​ ചൈനീസ്​...

രാഹുൽ ഗാന്ധി​ ചൈനീസ്​ അംബാസിഡറുമായി കൂടിക്കാഴ്​ച നടത്തിയെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
രാഹുൽ ഗാന്ധി​ ചൈനീസ്​ അംബാസിഡറുമായി കൂടിക്കാഴ്​ച നടത്തിയെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: അതിർത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട്​ ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്​നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കെ കോൺഗ്രസ്​ ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ചൈനീസ്​ അംബാസിഡറെ സന്ദർശിച്ചുവെന്നത്​​ സ്ഥിരീകരിച്ച്​ കോൺഗ്രസ്​. രാഹുൽ ഗാന്ധി ചൈനീസ്​ അംബാസിഡറുമായും ഭൂട്ടാൻ അംബാസിഡറുമായും കൂടിക്കാഴ്​ച നടത്തിയെന്ന്​​ പാർട്ടി വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല വാർത്താ ഏജൻസിയോട്​ പറഞ്ഞു.

നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച്​ ചർച്ച ചെയ്യുന്നതിന്​ രാഹുൽ ഗാന്ധി ചൈനീസ്​ അംബാസിഡർ ലുവോ ഷവോഹിയുമായി കൂടിക്കാഴ്​ച നടത്തിയെന്ന്​​ ചൈനീസ്​ എംബസി ഒൗദ്യോഗിക വെബ്​ സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം കോൺഗ്രസ്​ ആദ്യം നിഷേധിക്കുകയാണുണ്ടായത്​. 

ജൂലൈ എട്ടിനായിരുന്നു ചൈനീസ്​ അംബാസിഡറുമായുള്ള കൂടിക്കാഴ്​ച. രാഹുലി​​​​െൻറ കൂടിക്കാഴ്​ചയെ വിമർശിച്ച്​ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.  വിദേശകാര്യമന്ത്രാലയത്തിനും വാർത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വ്യാജ വാർത്തയാണ്​ ഇതെന്നായിരുന്നു ​ രൺദീപ്​ സിങ്​ സുർജേവാല നേരത്തെ ആരോപിച്ചത്​. എന്നാൽ ‘‘കോൺഗ്രസ്​ ഉപാധ്യക്ഷൻ ചൈനീസ്​ അംബാസിഡറുമായി കൂടിക്കാഴ്​ച നടത്തിയതിൽ എന്താണ്​ പ്രശ്​നമുള്ളത്​’’ എന്നാണ്​ സുർജേവാലയുടെ പുതിയ പ്രതികരണം. 

അതിർത്തിയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കു​​േമ്പാൾ മൂന്ന്​ കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ ചൈനീസ്​ പ്രധാനമന്ത്രി ഷി ജിൻ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്​ച നടത്തിയതൊന്നും ചോദ്യം ചെയ്യാതെ  കോൺഗ്രസിനെതിരെ വ്യാജ വാർത്തയുണ്ടാക്കുകയാണ്​ രാജഭക്തരെന്നും സുർജേവാല നേരത്തെ വിമർശിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssikkimmalayalam newsnational newsChinese EnvoyStand-OffRahul Gandhi
News Summary - Rahul Gandhi Met Chinese Envoy Amid Sikkim Stand-Off, Congress Confirms
Next Story