‘‘പ്രവാസി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തണം’’
text_fieldsന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. കോവിഡ് 19 പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ ഇന്ത്യൻ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
വീട്ടിലേക് ക് വരാൻ സാധിക്കാത്തതിനാൽ അവർ അതീവ നിരാശയിലാണ്. ക്വാറൻറീൻ സൗകര്യങ്ങൾ തയാറാക്കി പ്രവാസികളായ സഹോദരി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനങ്ങൾ ഏർപ്പെടുത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം പ്രവാസികളെ തൽക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി അറിയിച്ചിരുന്നു. അടുത്ത ആഴ്ച കോടതി വീണ്ടും ഹരജി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.