ഗുജറാത്തിനെ ആർക്കും വിലക്ക് വാങ്ങാൻ പറ്റില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഗുജറാത്ത് വിലമതിക്കാനാവത്തതാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയിൽ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന പേട്ടൽ പ്രക്ഷോഭ നേതാവ് നരേന്ദ്ര പേട്ടലിെൻറ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിെൻറ പ്രതികരണം. ഗുജറാത്ത് ആരും വാങ്ങിയിട്ടില്ല ഒരിക്കലും വാങ്ങാനും പറ്റില്ലെന്നും ഇനി വാങ്ങുകയുമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിനിടെ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടികാഴ്ച നടത്താൻ സാധിക്കില്ലെന്ന് പാട്ടിദാർ നേതാവ് ഹർദിക് പേട്ടൽ വ്യക്തമാക്കി.
Gujarat is priceless. It has never been bought. It can never be bought. It will never be bought.https://t.co/czGCQzrxY4
— Office of RG (@OfficeOfRG) October 23, 2017
പട്ടേൽ പ്രക്ഷോഭ നേതാവും പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി.എ.എ.എസ്) കൺവീനറുമായ നരേന്ദ്ര പട്ടേൽ ഞായറാഴ്ച വൈകുന്നേരം ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ. പിയിൽ ചേരാൻ കോഴവാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തുകയും തനിക്കു കിട്ടിയ നോട്ടുകെട്ടുകൾ മാധ്യമപ്രവർത്തകരെ കാണിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഗുജറാത്ത് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ഗുജറാത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് രൂക്ഷമാണ്. ഭരണം നില നിർത്താൻ ബി.ജെ.പി ശ്രമിക്കുേമ്പാൾ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.