പ്രതിരോധ യോഗങ്ങളിലൊന്നിലും എത്താത്ത രാഹുൽ സൈന്യത്തെ ചോദ്യം ചെയ്യുകയാണ് -ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. പ്രതിരോധവുമായി ബന്ധപ്പട്ട യോഗങ്ങളിൽ പങ്കെടുക്കാത്ത രാഹുൽ സൈന്യത്തെ ചോദ്യം ചെയ്യുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് രാഹുലിനെതിരെ ട്വിറ്ററിൽ വിമർശനമുന്നയിച്ചത്. ഉത്തരവാദപ്പെട്ട പ്രതിപക്ഷനേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽ പോലും രാഹുൽ ഇതുവരെ പങ്കെടുത്തിട്ടില്ല. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, സായുധ സേനയുടെ സാമർഥ്യത്തെ ചോദ്യം ചെയ്തും ഉത്തരവാദപ്പെട്ട പ്രതിപക്ഷനേതാവ് ചെയ്യാൻ പാടില്ലാത്തത് ചെയ്തും അദ്ദേഹം തുടർച്ചയായി രാജ്യത്തിൻെറ ആത്മവീര്യം തകർക്കുകയാണ്.’’ -ജെ.പി നദ്ദ ട്വീറ്റ് ചെയ്തു.
Rahul Gandhi does not attend a single meeting of Standing Committee on Defence. But sadly, he continues to demoralise the nation, question the valour of our armed forces and do everything that a responsible opposition leader should not do.
— Jagat Prakash Nadda (@JPNadda) July 6, 2020
ഇതുവരെ നടന്ന 11 സ്റ്റാൻറിങ് കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽപോലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് നദ്ദ രാഹുലിനെതിരെ രംഗത്തു വന്നത്.
‘‘രാഹുൽ ഗാന്ധി മഹത്തായ രാജപാരമ്പര്യത്തിൽപെടുന്നയാളാണ്, അവിടെ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം കമ്മിറ്റികൾക്ക് പ്രസക്തിയില്ല, കമ്മീഷനുകൾക്ക് മാത്രമേയുള്ളൂ. പാർലമെൻററി കാര്യങ്ങൾ മനസിലാവുന്ന അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്, എന്നാൽ ഒരു രാജവംശം ഒരിക്കലും അത്തരം നേതാക്കളെ വളരാൻ അനുവദിക്കില്ല. ശരിക്കും സങ്കടമുണ്ട്.’’ - മറ്റൊരു ട്വീറ്റിൽ നദ്ദ ആരോപിച്ചു.
Rahul Gandhi belongs to that glorious dynastic tradition where as far as defence is concerned, committees don’t matter, only commissions do.
— Jagat Prakash Nadda (@JPNadda) July 6, 2020
Congress has many deserving members who understand parliamentary matters but one dynasty will never let such leaders grow. Really sad.
ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.