നോട്ടുനിരോധനം തകർത്ത സമ്പദ്ഘടനയെ കൈപിടിച്ചുയർത്തും
text_fieldsന്യൂഡൽഹി: നോട്ടുനിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്ത സമ്പദ്ഘട നയെ ദരിദ്രർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതിയിലൂടെ കൈപിടിച്ച് ഉയർത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിെൻറ ഇൗ പദ്ധതി ബി.ജെ.പിയെ അമ്പരപ്പിച്ചിട്ടുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത ഏജൻസിയായ പി.ടി.െഎക്ക് അഭിമുഖത്തിലാണ് രാഹുൽഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 20ശതമാനം ഏറ്റവും പാവപ്പെട്ടവർക്ക് പണം നൽകുക, നോട്ടുനിരോധനത്തിലൂടെ തകർത്ത സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നിങ്ങനെ ദരിദ്രർക്ക് വരുമാനം ഉറപ്പുനൽകുന്ന പദ്ധതിക്ക് രണ്ടുലക്ഷ്യങ്ങളാണുള്ളത്. അഞ്ചുവർഷത്തിനിടെ പരാജയപ്പെട്ട നയങ്ങളിലൂടെ സമ്പദ്ഘടനയിൽനിന്ന് പണം ഇല്ലാതാക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. നോട്ടുനിരോധനവും മോശമായ രീതിയിൽ നടപ്പാക്കിയ ചരക്കുസേവന നികുതിയും ഇതിൽ ഉൾപ്പെടും. അസംഘടിത മേഖലയെയാണ് ഇതൊക്കെ ഏറ്റവും മോശമായി ബാധിച്ചത്. അഞ്ചുവർഷത്തിനിടെ നരേന്ദ്ര മോദി പാവപ്പെട്ടവരിൽനിന്ന് എല്ലാം തട്ടിപ്പറിക്കുകയും ഒന്നും തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്. ദാരിദ്ര്യത്തിനെതിരായ അന്തിമപോരാട്ടമാണ് ‘ന്യായ്’ പദ്ധതി.
പദ്ധതിക്ക് വർഷംതോറും 3.6 ലക്ഷം കോടി വേണമെന്നും ഇത് ധനക്കമ്മി കൂട്ടുമെന്നമുള്ള ചില സാമ്പത്തിക ശാസ്ത്രജ്ഞരുടെ ആശങ്ക ശരിയല്ലെന്ന് രാഹുൽ പറഞ്ഞു. നിരവധി സാമ്പത്തിക ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും പാർട്ടി ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു. പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഇതേക്കുറിച്ച് വിശദമായി പഠിച്ചു. മോദിയുടെ സുഹൃത്തുക്കളായ മുതലാളിമാർ മാത്രമാണ് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ.
ഞങ്ങൾ ഒരിക്കലും നോട്ടുനിരോധനമോ വിദഗ്ധരുമായി ചർച്ചനടത്താതെ ചരക്കുസേവന നികുതിയോ നടപ്പാക്കില്ല. ‘ന്യായ്’ പദ്ധതി നടപ്പാക്കാനാവുന്ന കാര്യമാണ്. കുറവുകളില്ലാതെ നടപ്പാക്കാൻ ആദ്യം പൈലറ്റ് പദ്ധതി തുടങ്ങും. പിന്നീട് രാജ്യം മുഴുവൻ വ്യാപകമാക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണോ പൈലറ്റ് പ്രോജക്ട് നടപ്പാക്കുക എന്ന ചോദ്യത്തിന് അക്കാര്യം വിദഗ്ധർ തീരുമാനിക്കുെമന്ന് രാഹുൽ മറുപടി നൽകി. യു.പി.എ സർക്കാറിെൻറ 10 വർഷത്തെ ഭരണത്തിനിടെ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. ഇന്ത്യയിലെ ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.