കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി രാഹുൽ ഗാന്ധി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്‍റെ സന്ദർശനം കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. രാഹുല്‍ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു. ഉത്തരാഖണ്ഡില്‍ ത്രിദിന സന്ദർശനം നടത്തുന്ന രാഹുൽ കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. അതിനിടെ, രാജ്യത്ത് ജാതി സെൻസസ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു.
ഛത്തീസ്ഗഢിൽ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ബി.ജെ.പി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും വ്യവസായികളുടെ താൽപര്യം മാത്രം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വനാതിർത്തിയിൽ താമസിക്കുന്ന ആദിവാസികളെ ബി.ജെ.പി 'വനവാസി' എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. 'ആദിവാസി' എന്നത് വിപ്ലവകരമായ ഒരു പദമാണ്. 'ആദിവാസി' എന്നാൽ രാജ്യത്തിന്റെ ആദ്യ ഉടമ എന്നാണ്. ബി.ജെ.പി ഈ വാക്ക് ഉപയോഗിക്കാത്തത് കാടും വെള്ളവും ഭൂമിയും അവർക്ക് തിരികെ നൽകേണ്ടിവരുമെന്ന് അറിയുന്നതുകൊണ്ടാണെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.