ഫേസ്ബുക്-ബി.ജെ.പി ബന്ധം: അടിയന്തര അന്വേഷണം വേണം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ വന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിെൻറ ഇടപെടലുകളാണ് രണ്ടാം തവണയും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്നത്.
'ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകർക്കുന്ന ഫേസ്ബുക്കിൻെറയും വാട്സ്ആപ്പിൻെറയും നടപടികൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു.ഒരു വിദേശകമ്പനിയെയും നമ്മുടെ ദേശീയ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്. ഇത് അടിയന്തിരമായി അന്വേഷിക്കണം, കുറ്റം കണ്ടെത്തിയാൽ ശിക്ഷിക്കണം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടത്. 'സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം' - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഇൗ പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പുലർത്തുമെന്ന് ഫേസ്ബുക്കിെൻറ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസിെൻറ പോസ്റ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.