നീറ്റ്,ജെ.ഇ.ഇ പരീക്ഷ: സർക്കാറിൻെറ പരാജയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനുള്ളതല്ല വിദ്യാർഥികളുടെ സുരക്ഷ- രാഹുൽ
text_fields
ന്യൂഡൽഹി: കോവിഡ് പ്രതിരോധിക്കുന്നതിലുള്ള കേന്ദ്രസർക്കാറിൽ പരാജയങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാനുള്ളതല്ല നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സ്പീക്ക് അപ്പ് ഇന്ത്യ' എന്ന തലക്കെട്ടിൽ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ് സർക്കാറിനെതിരെ രാഹുലിെൻറ വിമർശനം.
കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കനുസരിച്ച് നീറ്റ്-ജെ.ഇ.ഇ പരീക്ഷാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല.
സർക്കാർ എല്ലാവരോടും സംസാരിക്കാൻ ശ്രമിക്കുകയും സമവായത്തിെലത്തുകയും വേണം -വിദ്യാർഥി സമൂഹത്തിനായി സ്പീക്ക് അപ്പ് ഫോർ സ്റ്റുഡൻറ് സേഫ്റ്റിയെന്ന ഹാഷ്ടാഗോടെ പങ്കുവെച്ച വിഡിയോയിൽ രാഹുൽ കുറിച്ചു.
വിദ്യാർഥികളാണ് ഈ രാജ്യത്തിൻെറ ഭാവി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പോകുന്നത് വിദ്യാർഥികളാണ്. എന്തുകൊണ്ടാണ് വിദ്യാർഥികളുടെ മേൽ ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കുന്നത്. വിദ്യാർഥികളുടെ പേരിൽ സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്. വിദ്യാർഥികളുടെ ഭാഗം കേൾക്കുക എന്നതും സർക്കാറിനെ സംബന്ധിച്ച് പ്രധാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നിർണായക പ്രവേശന പരീക്ഷകളായ നീറ്റും ജെ.ഇ.ഇയും സെപ്തംബറിലാണ് നടക്കുക. ജെ.ഇ.ഇ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യെപ്പട്ട് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.