'ആം ആദ്മി ആർ.എസ്.എസ് തന്ത്രമാണെന്ന് നമുക്ക് അറിയാം; ഇപ്പോൾ സ്ഥാപകനേതാവ് തന്നെ ശരിവെച്ചിരിക്കുന്നു'
text_fieldsന്യൂഡൽഹി: അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും യു.പി.എ സർക്കാരിനെ താഴെയിറക്കാനുള്ള ആർ.എസ്.എസ്/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത് ഭൂഷെൻറ ആരോപണം പങ്കുവെച്ച് രാഹുൽഗാന്ധി.
നമ്മൾക്കറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ ആം ആദ്മിയുെട സ്ഥാപക നേതാവ് സ്ഥിരീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷെൻറ ആരോപണം രാഹുൽ ഗാന്ധി പങ്കുവെച്ചത്.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലും എ.എ.പിയുടെ രൂപീകരണ സമയത്തും പ്രശാന്ത് ഭൂഷൺ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പ്രശാന്ത് ഭൂഷണെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പുറത്താക്കിയിരുന്നു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ബി.െജ.പി-ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായതിൽ കുറ്റബോധം തോന്നുന്നുവെന്ന് ഇന്ത്യ ടുഡേയിൽ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.
ആർ.എസ്.എസിെൻറ ഇടപെടൽ അണ്ണാഹസാരെക്ക് ചിലപ്പോൾ അറിയില്ലായിരിക്കും, പക്ഷേ കെജ്രിവാളിന് അത് അറിയാമായിരുന്നു. തനിക്ക് അന്നേ ചെറുസംശയം ഉണ്ടായിരുന്നു. ഇപ്പോൾ അത് പൂർണ ബോധ്യമായെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.