മൂന്ന് ഓർഡിനൻസുകളും കർഷകർക്കെതിരായ ആക്രമണം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച മൂന്നു ഓർഡിനൻസുകൾ കർഷകർക്കും തൊഴിലാളികൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കറുത്ത ഓർഡിനൻസുകൾ എന്നു വിശേഷിപ്പിച്ച രാഹുൽ, കർഷകർക്ക് താങ്ങുവില ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിെൻറ അവകാശം ഈ ഓർഡിനൻസുകളിലൂടെ നിഷേധിക്കുന്നതായും അവരുടെ ഭൂമി നിർബന്ധമായി കോർപറേറ്റുകൾക്ക് വിൽപ്പന നടത്താൻ സമ്മർദ്ദം ചെലുത്തുന്നതാണെന്നും കുറ്റപ്പെടുത്തി.
കർഷകർക്കെതിരായ മോദിസർക്കാറിെൻറ മറ്റൊരു ഗൂഡാലോചനയാണിത്. കർഷകർ മാത്രമാണ് ഉൽപ്പന്നങ്ങൾ മൊത്ത വിലയിൽ ചില്ലറ വിൽപ്പന നടത്തുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കർഷകരുമായി ബന്ധപ്പെട്ട് രണ്ടു ഓർഡിനൻസുകളാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ േലാക്സഭയിൽ അവതരിപ്പിച്ചത്. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതിനും സാേങ്കതിക വിദ്യയിൽ സ്വകാര്യ നിക്ഷേപം സാധ്യമാക്കുന്നതിനും സഹായിക്കുമെന്നും ഓർഡിനൻസ് പരിചയപ്പെടുത്തി കൃഷിമന്ത്രി പറഞ്ഞിരുന്നു.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം സംബന്ധിച്ച രണ്ടു ഓർഡിനൻസുകളാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. ഓർഡിനൻസിനെതിെര കർഷകരും കോൺഗ്രസ് ഉൾപ്പെടെ പ്രധാന പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാർഷിക മേഖലയിൽ കോർപറേറ്റുകളുടെ കടന്നുകയറ്റത്തിന് വഴിവെക്കുന്നവയാണ് ഓർഡിനൻസുകൾ എന്നാണ് പ്രതിപക്ഷത്തിെൻറ പ്രധാന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.