രാഹുലിെൻറ സീറ്റിൽ കൊടിക്കുന്നിൽ; അസാന്നിധ്യം പരാമർശിച്ച് സ്പീക്കർ
text_fieldsന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ സീറ്റിൽ കൊടിക് കുന്നിൽ സുരേഷ്. രാഹുലിെൻറ അസാന്നിധ്യം പരാമർശിച്ച് സ്പീക്കർ ഓം ബിർല.
വാളയാറി ലെ ദലിത് പെൺകുട്ടികളുടെ പീഡന സംഭവം സഭയിൽ കൊടിക്കുന്നിൽ ഉന്നയിക്കുേമ്പാഴാണ് സ്പീക്കർ രാഹുലിെൻറ അസാന്നിധ്യം എടുത്തിട്ടത്. രാഹുലിെൻറ അടുത്ത സീറ്റുകാരനാണ് കെ ാടിക്കുന്നിൽ. രാഹുലിെൻറ സീറ്റിലാണ് ഇരിക്കുന്നതെന്ന് കൊടിക്കുന്നിലിനോട് പറഞ്ഞ സ്പീക്കർ, രാഹുൽ ഉണ്ടായിരുന്നെങ്കിൽ ചോദ്യോത്തര വേളയിൽ ചോദ്യം ഉന്നയിക്കാൻ അവസരം അദ്ദേഹത്തിന് കിട്ടിയേനെ എന്ന് കൂട്ടിച്ചേർത്തു.
രാഹുലിെൻറ ചോദ്യം ചോദ്യോത്തര വേളയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തര വേളയിലെ 28ാം നമ്പർ ചോദ്യം രാഹുലിേൻറതായിരുന്നു. കേരളത്തിലെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു അത്. ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തൽ രാഹുൽ ഏറെ നാളായി നേരിടുന്നുണ്ട്. ശീതകാല സമ്മേളനത്തിെൻറ രണ്ടു ദിവസങ്ങളിലും രാഹുൽ ഗാന്ധി സഭയിൽ എത്തിയിരുന്നില്ല; വിദേശത്താണ്. ലോക്സഭയിലെ പുതിയ സാങ്കേതിക സംവിധാനങ്ങൾ അനുസരിച്ച്, ഓരോ അംഗവും അവരവരുടെ സീറ്റിൽനിന്ന് പ്രസംഗിച്ചില്ലെങ്കിൽ ടി.വി സ്ക്രീനിൽ തെളിയുന്ന പേര് സ്വന്തം പേരായിരിക്കില്ല. ആ സീറ്റ് അനുവദിച്ചിട്ടുള്ള എം.പിയുടെ പേരായിരിക്കും.
അതേസമയം, രാഹുൽ ചോദ്യമുന്നയിക്കുന്നില്ലെന്ന പരാതി കണക്കിലെടുത്തെന്നോണം ഈയാഴ്ച 10 ചോദ്യങ്ങൾ അദ്ദേഹത്തിെൻറ പേരിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2004 മുതൽ പാർലമെൻറ് അംഗമായ രാഹുൽ ഇത്രയധികം ചോദ്യങ്ങൾ എഴുതിക്കൊടുക്കുന്നത് ഇതാദ്യമാണ്. അതിൽ മിക്കവയും കേരളവുമായി ബന്ധപ്പെട്ടതാണ്.
പ്രളയാനന്തരമുള്ള ആദിവാസി പുനരധിവാസം, വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ പ്രളയാനന്തര ധനസഹായം തുടങ്ങിയ വിഷയങ്ങൾ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ സമ്മേളനത്തിൽ ബന്ദിപ്പൂർ രാത്രികാല ഗതാഗത നിരോധനം അടക്കം രണ്ടു ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ ഒറ്റ ചോദ്യം പോലും ഉന്നയിക്കാതിരുന്നത് വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.