ആർക്കും പ്രധാനമന്ത്രിയാകാം; രാഹുൽ ജനപ്രിയ നേതാവ് –ശത്രുഘ്നൻ സിൻഹ
text_fieldsപട്ന: രാഹുൽ ഗാന്ധിയെ പിന്തുണച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി ബി. ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. പ്രധാനമന്ത്രിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച നരേന്ദ്ര മോദിയെ ചോദ്യംചെയ്ത അദ്ദേഹം കോൺഗ്രസ് പ്രസിഡൻറ് ഉയർത്തിയ പ്രസക്തമായ ചോദ്യങ്ങൾക്ക് മറുപടിപറയാതെ ശ്രദ്ധതിരിക്കൽ രാഷ്ട്രീയമാണ് പ്രധാനമന്ത്രി പയറ്റുന്നതെന്ന് ആരോപിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ രാഷ്ട്രീയ പ്രവർത്തനംകൊണ്ട് കോൺഗ്രസ് പ്രസിഡൻറ് പക്വത നേടിയതായും ജനപ്രിയ നേതാവായി മാറിയെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ പാർട്ടിയെ നയിക്കുന്നയാൾ അടുത്ത പ്രധാനമന്ത്രിയാവാനുള്ള സാധ്യത കണ്ടാൽ അതിലെന്താണ് തെറ്റെന്നും ചോദിച്ചു.
കർണാടക തെരഞ്ഞെടുപ്പ് ദിവസം നടത്തിയ ട്വീറ്റുകളിലാണ് ശത്രുഘ്നൻ സിൻഹ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിന്തുണയും ഭൂരിപക്ഷവുമുണ്ടെങ്കിൽ രാജ്യത്ത് ആർക്കും പ്രധാനമന്ത്രിയാവാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.