സി.ബി.െഎ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധം -രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ അന്വേഷണം വന്നാൽ തെൻറ കഥ കഴിയുമെന്ന് വ്യക്തമായി അറിയുന്നതു കൊണ്ടാണ് സി.ബി.െഎ ഡയറക്ടറെ നീക്കുന്ന പാതിരാ അട്ടിമറി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ വിഷയത്തിൽ സി.ബി.െഎ ഡയറക്ടർ അലോക് വർമ കൈവെച്ചതോടെയാണ് പ്രധാനമന്ത്രിയുടെ പരിഭ്രാന്തമായ നടപടി. എന്നാൽ, മോദിക്ക് രക്ഷപ്പെടാനാവില്ല. അദ്ദേഹം പിടിക്കപ്പെടും. രക്ഷപ്പെടാൻ രാജ്യം മോദിയെ അനുവദിക്കില്ല ^രാഹുൽ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
സി.ബി.െഎ ഡയറക്ടറെയും അദ്ദേഹത്തിെൻറ ടീമിനെയും പൂർണമായി തെറിപ്പിച്ച സർക്കാർ നടപടി കടുത്ത നിയമലംഘനമാണ്. സുപ്രീംകോടതി നിർദേശങ്ങൾക്കും ഭരണഘടന വ്യവസ്ഥകൾക്കും വിരുദ്ധമാണ്. പ്രധാനമന്ത്രിയുടെ മനോനില മനസ്സിലാക്കാനാവും. അനിൽ അംബാനിയുടെ റിലയൻസിന് 30,000 കോടിയുടെ ഇടപാട് തരപ്പെടുത്തി കൊടുത്തതാണ് റഫാൽ ഇടപാട്. പ്രധാനമന്ത്രിക്ക് അതിലുള്ള പങ്ക് ഫ്രഞ്ച് മുൻപ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് വ്യക്തമാക്കിയിട്ടുണ്ട്. റഫാലിൽ സി.ബി.െഎ പണി തുടങ്ങിയാൽ തെൻറ പണി തീരുമെന്ന് മോദിക്ക് അറിയാം -രാഹുൽ പറഞ്ഞു.
രാഹുലിെൻറ അസാധാരണ വാർത്തസമ്മേളനത്തിനു പിന്നാലെ റഫാലിൽ വിശദീകരണവുമായി ബി.ജെ.പി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറെ രംഗത്തിറക്കി. രാജ്യത്തിെൻറ പ്രധാനമന്ത്രിയെ കോൺഗ്രസ് കടന്നാക്രമിക്കുകയാണെന്നും, ഇത്തരമൊരു സ്ഥിതി മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒാരോ ദിവസവും നുണ പടച്ചുവിടുകയാണ് രാഹുൽ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള സി.ബി.െഎ ഒാഫിസുകൾക്ക് മുന്നിൽ കോൺഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.