3.6 ലക്ഷം കോടി വിട്ടുകിട്ടണമെന്ന മോദിസർക്കാറിെൻറ ആവശ്യം റിസർവ് ബാങ്ക് തള്ളി
text_fieldsന്യൂഡൽഹി: റിസർവ് ബാങ്കിെൻറ കരുതൽ മിച്ചധനത്തിൽ മൂന്നിലൊന്നു വരുന്ന 3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടണമെന്ന മോദിസർക്കാറിെൻറ ആവശ്യം റിസർവ് ബാങ്ക് തള്ളി. സർക്കാറും ബാങ്കുമായി അടുത്തിടെ ഉരസൽ രൂക്ഷമായതിെൻറ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സമ്പദ്രംഗത്തെ പ്രതിസന്ധി നീങ്ങിയെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽ കേന്ദ്ര സർക്കാർ കണ്ണുവെച്ചത്. എന്നാൽ, ബാങ്കിെൻറ മൂലധനശേഷി നഷ്ടപ്പെടുത്തി വിശ്വാസ്യത തകർക്കുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്നാണ് റിസർവ് ബാങ്ക് അധികൃതരുടെ നിലപാട്.
റിസർവ് ബാങ്കിെൻറ മൊത്തം മിച്ചശേഖരം 10 ലക്ഷം കോടിയോളം വരും. ഇതിെൻറ മൂന്നിലൊന്നു വിട്ടുകിട്ടണമെന്ന ആവശ്യമാണ് ധനമന്ത്രാലയം ഉന്നയിച്ചത്. പ്രവർത്തനലാഭം റിസർവ് ബാങ്കിനൊപ്പം സർക്കാർകൂടി സംയുക്തമായി കൈകാര്യം ചെയ്യണമെന്ന വാദവും ധനമന്ത്രാലയം മുന്നോട്ടുവെച്ചു. നിലവിലെ സാമ്പത്തിക മൂലധന ചട്ടക്കൂട് വളരെ പഴഞ്ചനാണെന്ന അഭിപ്രായമാണ് ധനമന്ത്രാലയത്തിന്. റിസർവ് ബാങ്കിെൻറ മൂലധനാവശ്യം, കരുതൽ ധനത്തിൽനിന്ന് സർക്കാറിലേക്ക് നൽകാവുന്ന വിഹിതം എന്നിവ കണക്കാക്കുന്നത് കാലോചിതമല്ലെന്നാണ് സർക്കാർ പക്ഷം.
എന്നാൽ, തങ്ങളുടെ പക്കലുള്ള കരുതലിൽ കൈയിടാൻ സർക്കാറിനെ അനുവദിക്കാൻ പാടില്ലെന്നാണ് റിസർവ് ബാങ്കിെൻറ നിലപാട്. അങ്ങനെ ചെയ്താൽ സാമ്പത്തികഭദ്രതയെ ബാധിക്കും. അതുകൊണ്ട് ശിപാർശ അംഗീകരിക്കാൻ കഴിയില്ല. നിലവിലെ ചട്ടക്കൂട് റിസർവ് ബാങ്ക് ഏകപക്ഷീയമായി രൂപപ്പെടുത്തിയതാണ് എന്നാണ് ധനമന്ത്രാലയത്തിെൻറ വാദം. 2017 ജൂലൈയിലാണ് അത് അംഗീകരിച്ചത്. ആ യോഗത്തിൽ സർക്കാറിെൻറ രണ്ടു പ്രതിനിധികളും പെങ്കടുത്തിരുന്നില്ല. അതുകൊണ്ട് വിഷയം വീണ്ടും ചർച്ചചെയ്യണമെന്ന് സർക്കാർ പലവട്ടം ആവശ്യപ്പെട്ടിരുന്നു.
റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട മൂലധനശേഖരത്തെക്കുറിച്ച കണക്കുകൂട്ടലിൽ പിശകുണ്ടെന്നും സർക്കാർ വാദിക്കുന്നു. പൊതുമേഖല ബാങ്കുകളുടെ മൂലധനശേഷി വർധിപ്പിക്കുക, കൂടുതൽ വായ്പ കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇൗ തുക പ്രയോജനപ്പെടുത്താൻ സാധിക്കും. ആഗോളതലത്തിൽ മറ്റു കേന്ദ്ര ബാങ്കുകൾ സൂക്ഷിക്കുന്നതിനേക്കാൾ ഉയർന്ന കരുതൽ റിസർവ് ബാങ്കിനുണ്ട്.
നീക്കം േമാദിയുടെ അനർഥങ്ങൾ മറികടക്കാൻ –രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക സിദ്ധാന്തങ്ങളുണ്ടാക്കിയ അനർഥങ്ങൾ മറികടക്കാനാണ് കേന്ദ്രബാങ്കിെൻറ കരുതൽ മിച്ചധനത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്ന് രാജ്യത്തെ സംരക്ഷിക്കണമെന്ന് ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിനോട് രാഹുൽ ട്വിറ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തിെൻറ നെടുന്തൂണുകളായ സ്ഥാപനങ്ങളിൽ മോദിസർക്കാർ കൈകടത്തുകയാണെന്ന് കോൺഗ്രസ് നേരേത്ത കുറ്റപ്പെടുത്തിയിരുന്നു.
ഭരണാധികാരം മാനിക്കണം –രഘുറാം രാജൻ
ന്യൂഡൽഹി: ധനമന്ത്രാലയവും ആർ.ബി.െഎയും തമ്മിലുള്ള ഉരസൽ മൂർച്ഛിച്ചുനിൽക്കെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ രംഗത്ത്. കാറപകടങ്ങളിൽ ആഘാതത്തിൽനിന്ന് സംരക്ഷിക്കുന്ന സീറ്റ്ബെൽറ്റിെൻറ ജോലിയാണ് കേന്ദ്രബാങ്ക് നിർവഹിക്കുന്നതെന്ന് രഘുറാം രാജൻ ചൂണ്ടിക്കാട്ടി. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അദ്ദേഹം തെൻറ അഭിപ്രായം പറഞ്ഞത്.
‘‘സീറ്റ് ബെൽറ്റ് പോലെയാണ് ആർ.ബി.െഎ. അതിെൻറ ഡ്രൈവറായ സർക്കാർ ബെൽറ്റ് ഇടാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, ബെൽറ്റിടാതിരിക്കുകയും അപകടമുണ്ടാവുകയും ചെയ്താൽ ആഘാതം ഗുരുതരമായിരിക്കും,’’ രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.