പ്രജ്ഞയിലൂടെ പുറത്ത് വരുന്നത് ബി.ജെ.പി-ആർ.എസ്.എസ് മനസ് -രാഹുൽ
text_fieldsന്യൂഡൽഹി: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാ ക്കൂറിെൻറ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധി. തീവ്രവാദി പ്രഗ്യ തീവ്രവാദി ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിക്കുകയാണ്. ഇന്ത്യൻ പാർലമെൻറ് ചരിത്രത്തിലെ ദുഃഖകരമായ ദിനമാണിതെന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പിയുടെയും ആർ.എസ്.എസിേൻറയും മനസിലുള്ളതാണ് പ്രജ്ഞയിലൂടെ പുറത്ത് വരുന്നത്. അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാനില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. നേരത്തെ വിവാദ പരാമർശത്തെ തുടർന്ന് പ്രജ്ഞ സിങ് ഠാക്കൂറിനെ പ്രതിരോധമന്ത്രാലയത്തിെൻറ പാർലമെൻററി ഉപദേശക സമിതിയിൽ നിന്നും പുറത്താക്കിയിരുന്നു.
ലോക്സഭയിൽ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) ഭേദഗതി ബില്ലിെൻറ ചർച്ചക്കിടെയാണ് പ്രജ്ഞ സിങ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ഇത് പ്രതിപക്ഷത്തിെൻറ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്തുകൊണ്ടാണ് മഹാത്മ ഗാന്ധിയെ വധിച്ചതെന്ന ഗോഡ്സെയുടെ തന്നെ പ്രസ്താവന ഡി.എം.കെ അംഗം എ. രാജ, വിശദീകരിക്കുന്നതിനിടെ ഒരു ദേശഭക്തനെക്കുറിച്ച് ഉദാഹരിക്കരുതെന്ന് പറഞ്ഞ് പ്രജ്ഞ തടസ്സപ്പെടുത്തുകയായിരുന്നു. പ്രജ്ഞ സിങ്ങിെൻറ പരാമർശം സഭയുടെ രേഖകളിൽനിന്ന് സ്പീക്കർ നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.