കേരള മോഡൽ മറ്റുള്ളവരും മാതൃകയാക്കണം, വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടത് -രാഹുൽഗാന്ധി
text_fieldsന്യൂഡൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാെണന്ന്് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കേരളത്തിൽ വിവിധ ഘട്ടങ്ങളിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി. വർഷങ്ങളായി കൈവരിച്ച േനട്ടമാണിത്. യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും കാലഘട്ടത്തിൽ ഈ രംഗങ്ങളിൽ വളർച്ച കൈവരിച്ചു. ഇത്തരം അടിസ്ഥാന കാര്യങ്ങൾക്ക് മൂല്യം നൽകിയതിെൻറ പ്രധാന പങ്ക് കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
അതിനാൽ തന്നെ കോവിഡിനെതിരെ പോരാടി നേടിയ വിജയം കേരളത്തിലെ ഒാരോ ജനതക്കും അവകാശപ്പെട്ടതാണെന്നും കേരളം മറ്റുള്ളവർക്ക് ഒരു മാതൃകയാെണന്നും രാഹുൽഗാന്ധി ഓൺലൈനിൽ നടത്തിയ സംവാദത്തിൽ പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച അദ്ദേഹം പാക്കേജുകൾ കൊണ്ട് കാര്യമില്ലെന്നും കർഷകർക്കും തൊഴിലാളികൾക്കും അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കണമെന്നും പറഞ്ഞു.
രാജ്യത്തെ കർഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ കൈയിൽ പണമില്ല. വായ്പയല്ല ഇപ്പോൾ ആവശ്യം. ഇവർക്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കണം. വിദേശ ഏജൻസികളുടെ റേറ്റിങ്ങിനെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടരുത്. കർഷകരും തൊഴിലാളികളും ചേർന്നാണ് രാജ്യത്തിന് റേറ്റിങ് ഉണ്ടാക്കുന്നത്. അവരാണ് രാജ്യത്തെ നിർമിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.