Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി സീതാപൂരിൽ; പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂരിലേക്ക്​ ഉടൻ പുറപ്പെടും

text_fields
bookmark_border
രാഹുൽ ഗാന്ധി സീതാപൂരിൽ; പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂരിലേക്ക്​ ഉടൻ പുറപ്പെടും
cancel

ലഖ്നോ: ലഖിംപൂരിലേക്ക്​ പുറപ്പെട്ട രാഹുൽ ഗാന്ധി സീതാപ​ൂരി​െലത്തി. ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ നിന്ന്​ വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂരിലേക്ക് ഉടൻ​ പറുപ്പെടും.

രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി നൽകിയിരുന്നു. ഇരുവർക്കുമൊപ്പം മറ്റ് മൂന്ന് പേർക്ക് കൂടി അനുമതിയുണ്ട്. ലഖിംപൂർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സർക്കാറിന്‍റെ നിലപാട്.

കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച്​ കൊലപ്പെടുത്തിയവരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിക്കും. കർഷക കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ചയാണ്​ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കർഷകർക്ക്​ നേരെയുണ്ടാകുന്നത്​ സർക്കാറിന്‍റെ ആക്രമണമാണെന്ന്​ രാഹുൽ പറഞ്ഞിരുന്നു. കർഷകരെ കാറിടിച്ച്​ കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്​റ്റുമോർട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത്​ നടക്കുന്നത്​ എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു.

ജനാധിപത്യ നടപടികൾ രാജ്യത്തിന്‍റെ സുരക്ഷ 'വാൾവ്​' ആണ്​. അതു തന്നെ അടച്ചുകളയുകയാണ്​. സർക്കാറിനെ വിമർശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്​ദമാക്കിയിരിക്കുന്നു. ആ ജോലി കൂടി പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്​ഥയാണ്​.

കർഷകരെ ആക്രമക്കുന്ന സർക്കാറിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്​. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്​തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiLakhimpur Kheri
News Summary - rahul Gandhi, Priyanka Gandhi, 3 others to visit Lakhimpur Kheri
Next Story