ആദ്യം തടഞ്ഞു, പിന്നീട് അനുമതി; രാഹുലും പ്രിയങ്കയും ഹാഥറസിലേക്ക്
text_fieldsനോയിഡ: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങൾക്കൊടുവിൽ ഇരുവർക്കും ഹഥ്റസിലേക്ക് പോകാൻ അനുമതി നൽകി.
പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺഗ്രസ് എം.പിമാരും ഡൽഹിയിൽനിന്ന് ഹാഥറസിലേക്ക് പുറപ്പെട്ടത്. 30ൽ അധികം എം.പിമാർ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.
അതിനിടെ രാഹുലിെൻറ ഒപ്പം പോകാനിരുന്ന കോൺഗ്രസ് യു.പി പി.സി.സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി.
ഡൽഹി -നോയിഡ ഡയറക്ട് ഫ്ലൈവേയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കനത്ത പൊലീസ് വലയത്തിലാണ് യു.പിയും അതിർത്തിയും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.