കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും - രാഹുൽ ഗാന്ധി
text_fieldsവയനാട്: 2024ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആരോഗ്യ പരിപാലത്തിൽ പുനർ മൂല്യനിർമയത്തിന്‍റെ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
"കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിനനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനിൽ ഇത് സംബന്ധിച്ച ചില പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 2024 ൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും" -രാഹുൽ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ രാജ്യത്തിനാകെ മാതൃകയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാർക്കും പണം നൽകാതെ തന്നെ മെഡിക്കൽ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സർക്കാർ സംരംഭമാണിത്. 'ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.