നാഷനൽ ഹെറാൾഡ് കേസ്: രണ്ടാംദിനം രാഹുലിനെ ചോദ്യം ചെയ്തത് 10 മണിക്കൂർ; നാളെയും ഹാജരാകണം
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) തുടർച്ചയായ രണ്ടാം ദിവസവും മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ. രണ്ടു ദിവസങ്ങളിലായി 20 മണിക്കൂറോളമാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്.
ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ രാത്രി ഒമ്പതിനാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ ഇന്നും തുടരും. ബി.ജെ.പിയുടെ പകപോക്കൽ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത് ചൊവ്വാഴ്ചയും ഡൽഹിയിൽ സംഘർഷ സ്ഥിതി സൃഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇ.ഡി ആസ്ഥാനത്ത് എത്തിയത്. നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെ രാഹുൽ ഉച്ചഭക്ഷണത്തിന് പുറത്തിറങ്ങി.
വസതിയിലെത്തി ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി. തുടർന്നുള്ള ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു. കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡിന്റെ സ്വത്ത് കൈമാറ്റങ്ങളിൽ കള്ളപ്പണ ഇടപാട് സംശയിച്ചാണ് ഇ.ഡി നടപടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കേസിലാണ് മാരത്തൺ ചോദ്യംചെയ്യൽ നടക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ തുടങ്ങുന്നതിനു മുമ്പേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദീകരണം രാഹുൽ എഴുതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.