Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറായ്ബറേലിയിലെത്തി...

റായ്ബറേലിയിലെത്തി രാഹുൽ ​ഗാന്ധി; പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷമുള്ള ആദ്യ സന്ദർശനം

text_fields
bookmark_border
Rahul Gandhi
cancel

ലഖ്നോ: തന്റെ മണ്ഡലമായ റായ്ബറേലിയിൽ സന്ദർശനം നടത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ബച്റാവാനിലെ ചുരുവ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയായിരുന്നു തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിച്ചത് രാഹുൽ ​ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങൾക്ക് നന്ദിയറിക്കും. പാർട്ടി പ്രവർത്തകരുമായും രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നും കോൺ​ഗ്രസ് ജില്ലാ അധ്യക്ഷൻ പങ്കജ് തിവാരി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷമുള്ള രാഹുലിന്റെ ആദ്യ റായ്ബറേലി സന്ദർശനമാണ് ഇത്.

3.90ലക്ഷം വോട്ടിന്ഡറെ ഭൂരിപുക്ഷത്തിലാണ് രാഹുൽ ​ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും വിജയിച്ചത്. വിജയത്തിന് പിന്നാലെ രാഹുൽ ​ഗാന്ധി കോൺ​​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിക്കൊപ്പം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ മാസം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച വയനാട് മണ്ഡലത്തിൽ നിന്നും രാജിവെച്ച് രാഹുൽ റായ്ബറേലിയെ നിലനിർത്തുകയായിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രിയങ്ക ​ഗാന്ധി തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Opposition LeaderRae BareliRahul GandhiLoksabha Elections 2024
News Summary - Rahul Gandhi reached Rae Bareli; First visit after being appointed Leader of Opposition
Next Story