അഹമ്മദ് പട്ടേലിന് അന്ത്യയാത്ര നൽകാൻ രാഹുൽ ഗാന്ധി എത്തി
text_fieldsഭറൂച്ച്: അന്തരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച ഗുജറാത്തിലെ ഭരുച്ചിലെത്തി. കോവിഡ് ബാധിച്ച് മരിച്ച 71കാരനായ പട്ടേലിന്‍റെ മൃതദേഹം ബുധനാഴ്ച രാത്രി ഗുജറാത്തിലെ ഭറൂച്ചിലെ ജന്മനാട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
ബുധനാഴ്ച പുലർച്ചെ 3.30ന് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഒക്ടോബർ ഒന്നിന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട അഹമ്മദ് പട്ടേൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഈ മാസം 15നാണ് മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.
2001 മുതല്‍ 2017വരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2018ൽ രാഹുൽ കോൺഗ്രസിെൻറ നേതൃത്വമേറ്റെടുത്തതോടെ അഹമ്മദ് പട്ടേൽ ട്രഷററായി. പാര്‍ട്ടിയുടെ പല സുപ്രധാന പദവികളും അലങ്കരിച്ച അഹമ്മദ് പട്ടേൽ എട്ട് തവണ എം.പിയായും േസവനമനുഷ്ഠിച്ചു. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ അഞ്ച് തവണ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു.
1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. നെഹ്റു കുടുംബത്തിനോട് കൂറു പുലർത്തിയ നേതാവായിരുന്നു അഹമ്മദ് പട്ടേൽ. മെമൂന പട്ടേലാണ് ഭാര്യ. മക്കൾ: ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ സിദ്ധീഖി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.